തന്റെ പ്രസംഗം മോഷ്ടിച്ച് മറ്റൊരു പെണ്‍കുട്ടിക്കു നല്‍കി; പാക്കിസ്ഥാന്‍ പ്രസിഡന്റിനെതിരെ 11 വയസ്സുകാരന്റെ പരാതി

ഇസ്ലാമാബാദ് മോഡല്‍ ബോയ്സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സബീല്‍ ഹൈദറാണ് പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈനെതിരെ പരാതി നല്‍കിയത്. മുഹമ്മദലി ജിന്നയുടെ ജന്മദിനത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിലേക്കായി താന്‍ തയ്യാറാക്കിയ പ്രസംഗം പ്രസിഡന്റ് മംനൂന്‍ഹുസൈന്‍ മോഷ്ടിച്ച് മറ്റൊരാള്‍ക്കു കൊടുത്തെന്നാണ് മുഹമ്മദ് സബീലിന്റെ പരാതി. പിതാവ് നസീം അബ്ബാസ് നാസിര്‍ മുഖേന ഇസ്ലാമാബാദ് ഹൈക്കോടതിയിലാണ് സബീല്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

തന്റെ പ്രസംഗം മോഷ്ടിച്ച് മറ്റൊരു പെണ്‍കുട്ടിക്കു നല്‍കി; പാക്കിസ്ഥാന്‍ പ്രസിഡന്റിനെതിരെ 11 വയസ്സുകാരന്റെ പരാതി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ശില്‍പ്പിയായ മുഹമ്മദലി ജിന്നയുടെ ജന്മദിനത്തില്‍ പറയാനായി തയ്യാറാക്കിയ തന്റെ പ്രസംഗം മോഷ്ടിച്ചെന്നാരോപിച്ച് പ്രസിഡന്റിനെതിരെ 11 വയസ്സുകാരന്റെ പരാതി. ഇസ്ലാമാബാദ് മോഡല്‍ ബോയ്സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സബീല്‍ ഹൈദറാണ് പാകിസ്താന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈനെതിരെ പരാതി നല്‍കിയത്.

മുഹമ്മദലി ജിന്നയുടെ ജന്മദിനത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിലേക്കായി താന്‍ തയ്യാറാക്കിയ പ്രസംഗം പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ മോഷ്ടിച്ച് മറ്റൊരാള്‍ക്കു കൊടുത്തെന്നാണ് മുഹമ്മദ് സബീലിന്റെ പരാതി. പിതാവ് നസീം അബ്ബാസ് നാസിര്‍ മുഖേന ഇസ്ലാമാബാദ് ഹൈക്കോടതിയിലാണ് സബീല്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.


തന്റെ പ്രസംഗം പ്രസിഡന്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ മറ്റൊരു പെണ്‍കുട്ടിക്കു നല്‍കുകയായിരുന്നു എന്നാണ് പരാതിയിലുള്ളത്. നാളെ നടക്കുന്ന മുഹമ്മദലി ജിന്നയുടെ 141 ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രസംഗിക്കാന്‍ പ്രസിഡന്റിന്റെ ഓഫീസ് സബീലിനെ ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ പ്രസംഗം അധികൃതരുടെ നിര്‍ദേശം അനുസരിച്ച് പ്രസിഡന്റിന്റെ ഓഫീസിലേക്കു അയച്ചുകൊടുത്തു. തുടര്‍ന്ന് ഇത് അംഗീകരിച്ചെന്ന അറിയിപ്പു കിട്ടിയതോടെ കഴിഞ്ഞദിവസം പ്രസംഗം റെക്കോര്‍ഡ് ചെയ്യാനായി ഹൈദര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. എന്നാല്‍ പ്രസംഗം അവതരിപ്പിക്കുന്നതില്‍ നിന്നു തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തയാണ് അവിടുന്ന് ലഭിച്ചതെന്ന് സബീല്‍ പറയുന്നു.

പ്രസംഗിക്കാനായി നിരവധി തവണയാണ് താന്‍ റിഹേഴ്‌സല്‍ നടത്തിയതെന്നും ഒടുവില്‍ മേക്കപ്പിട്ട ശേഷം പ്രസംഗം ഷൂട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്നെ ഒഴിവാക്കിയ കാര്യം അറിയുന്നതെന്നും മുഹമ്മദ് സബീല്‍ വ്യക്തമാക്കി. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടെന്നു മനസ്സിലാക്കിയ ബാലന്‍ പ്രസിഡന്റിനെതിരേയും ഓഫീസിലെ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതിയെ സമീപിക്കുകയായിരുന്നു. പരാതി കോടതി സ്വീകരിച്ചിട്ടുണ്ട്.

Read More >>