ഒരു റൊട്ടി വാങ്ങാന്‍ നോട്ടുകെട്ടുകളും ചുമന്ന് കടയില്‍ പോകുന്ന ജനങ്ങള്‍ക്കുവേണ്ടി നൂറുലക്ഷം കോടിയുടെ ഒറ്റനോട്ടിറക്കിയ കഥ

ഒരു ചായയ്ക്കു വരെ കെട്ടുകണക്കിന് നോട്ടുകള്‍ നല്‍കേണ്ട അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ സിംബാബ്‌വേയ്ക്ക് നൂറുകോടി ഡ്രില്ല്യന്റെ ഒറ്റനോട്ട് ഇറക്കേണ്ടിവന്നു.

ഒരു റൊട്ടി വാങ്ങാന്‍ നോട്ടുകെട്ടുകളും ചുമന്ന് കടയില്‍ പോകുന്ന ജനങ്ങള്‍ക്കുവേണ്ടി നൂറുലക്ഷം കോടിയുടെ ഒറ്റനോട്ടിറക്കിയ കഥ

നാണയങ്ങളുടെ രാജാവ് എന്നു വിശേഷിപ്പിക്കുന്ന അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തിനൊപ്പം നില്‍ക്കുകയും, അതേ ഉന്നതിയില്‍ നിന്നും അപ്രതീക്ഷിതമായി താഴേക്ക് പതിച്ച് ഒടുവില്‍ നാമാവശേഷമാകുകയും ചെയ്ത ഒരു നാണയമുണ്ട്. ഇന്ന് അഴിമതിയും അരാജകത്വവും കൊടികുത്തി വാഴുന്ന സിംബാബ്‌വേ എന്ന രാജ്യത്തിന്റെ സ്വന്തം നാണയമായിരുന്ന സിംബാബ്വെ ഡോളറാണ് കഥയിലെ നായകന്‍. 1983ല്‍ ഒരു സിംബബ്‌വേ ഡോളര്‍ ഒരു അമേരിക്കന്‍ ഡോളറിന് തല്യമായിരുന്നുവെങ്കില്‍ 2008 ജൂലൈ മാസത്തില്‍ ഒരു അമേരിക്കന്‍ ഡോളര്‍ 758,530,000,000 സിംബാബ്‌വേ ഡോളറിന് തുല്യമായിമാറി. ഒരു കഷ്ണം റൊട്ടി വാങ്ങാന്‍ ചാക്കുകണക്കിന് പണവുമായി സിംബാബവേയിലെ ജനങ്ങള്‍ കടയിലേക്ക് പോകേണ്ട അവസ്ഥ.


ബ്രിട്ടണില്‍ നിന്നും 1980 ഏപ്രില്‍ 18 നു സ്വാതന്ത്ര്യം നേടിയ രാജ്യമായ സിംബാബ്‌വെ സ്വാതന്ത്ര്യാനന്തരം റൊഡേഷ്യന്‍ ഡോളറിനെ മാറ്റി സിംബാബ്വെ ഡോളര്‍ എന്ന പുതിയ നാണയം ഉപയോഗിക്കുകയായിരുന്നു. 1980കള്‍ സിംബാബ്‌വേയന്‍ സമ്പദ്‌വ്യവസ്ഥയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. എന്‍പതുകളുടെ തുടക്കത്തില്‍ ശക്തമായ വളര്‍ച്ചയും വികസനവും ഈ രാജ്യം സ്വന്തമാക്കുകയും ചെയ്തു. ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ ബ്രട്ടീഷുകാര്‍ ഉള്‍പ്പെടെയുണ്ടായിരുന്നത് ഒരര്‍ത്ഥത്തില്‍ സിംബാബ്‌വേയ്ക്ക് തുണയാകുകയായിരുന്നു.

റോബര്‍ട്ട് മുഗാംബെ സിംബാബ്‌വേയുടെ ഭരണസാരഥിയാകുന്നതുവരെ രാജ്യം വികസനത്തിന്റെ കാര്യത്തില്‍ മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലായിരുന്നു. എന്നാല്‍ മുഗാബേയുടെ അധികാര സ്ഥാനം അതിനവസാനമാകുകയായിരുന്നു. അദ്ദേഹത്തിന്റെ ചില മണ്ടന്‍ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ വലിയൊരു കുഴിയിലേക്കാണ് തള്ളിയിട്ടത്. രാജ്യത്തിന്റെ വിധി നിര്‍ണ്ണയിച്ച നാണയപ്പെരുപ്പമെന്ന പടുകുഴിയിലേക്ക് സിംബാബവേ പതിച്ചു.

1991-96 കാലഘട്ടത്തില്‍ രാജ്യം സുസ്ഥിരമായ സാമ്പത്തിക സ്ഥിതിയില്‍ നില്‍ക്കുന്നതിനിടെ ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ മുഗാബേ നടപ്പാക്കുകയായിരുനന്ു. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറക്ക് ഇളക്കം തട്ടി തുടങ്ങി. ഇതിന് പിന്നാലെ മുഗാംബെ നടപ്പിലാക്കിയ ഭൂപരിഷ്‌കരണവും കോംഗോ യുദ്ധ പങ്കാളിത്തവും സിംബാബ്വെയുടെ പതനം ഉറപ്പിക്കുയും ചെയ്തു.

Zimababwe's President Robert Mugabe chants Zanu PF slogans with supporters gathered at the Harare International Conference Centre in Harare, Wednesday May 3, 2000. Mugabe launched the Zanu PF's election manifesto which bears the slogan

കൊളോണിയല്‍ കാലത്ത് രാജ്യത്തെ തദ്ദേശീയരായ കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ച കഷ്ടപ്പാടിന് പരിഹാരം കാണണം എന്ന ലക്ഷ്യത്തോടെയാണ് മുഗാംബെ സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്. വെള്ളക്കാരായിരുന്ന ഭൂഉടമകളില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് കറുത്ത വര്‍ഗക്കാരെ ഏല്‍പ്പിക്കുകയായിരുന്നു മുഗാബേ ചെയ്തത്. എന്നാല്‍ പദ്ധതിയിട്ടതിന്റ നേരേ വിപരീതമായാണ് ഫലം വന്നത്. ഭൂമി ക്രയവിക്രയം ചെയ്യുകയോ കൃഷി എങ്ങനെ ചെയ്യണമെന്നോ അറിയാത്ത കറുത്ത വര്‍ഗ്ഗക്കാര്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെക്കുകയായിരുന്നു.

ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായി കറുത്തവര്‍ഗ്ഗക്കാര്‍ വാങ്ങിയ വായ്പ തിരിച്ചടച്ചില്ല. കാലാവസ്ഥക്ക് അനുസരിച്ച് കൃഷി ചെയ്യാനും ആവര്‍ പരാജയപ്പെട്ടു. തുടര്‍ന്ന് രാജ്യത്തെ ധാന്യ ഉത്പാദനം നശിച്ചു. എടുത്ത വായ്പ കൃത്യ സമയത്ത് തിരിച്ചടയ്ക്കാത്തതിനാല്‍ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ തകര്‍ന്നു. തുടര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ 2008ഓടെ രാജ്യത്തെ തൊഴിലില്ലായ്മ 80 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.

ഇതിനിടെ കോംഗോയുടെ ആഭ്യന്തര യുദ്ധത്തില്‍ സിംബാബ്വെ തലയിടുക കൂടി ചെയ്തു. വന്‍ തുകയാണ് യുദ്ധചിലവിനായി രാജ്യത്തിന് കണ്ടെത്തേണ്ടി വന്നത്. മാത്രമല്ല പ്രതിമാസം 22 ദശലക്ഷം ഡോളര്‍ ഐഎം എഫിന് നല്‍കേണ്ടിയും വന്നു. അങ്ങനെ നാണയപ്പെരുപ്പത്തിലേക്ക് സിംബാബ്വെ കൂപ്പുകുത്തി വീണു. തങ്ങളുടെ തകര്‍ച്ചയ്ക്കു കാരണം ഐഎംഎഫും അേേരിക്കയും യൂറോപ്യന്‍ യൂണിയനുമാണെന്ന് സിംബാബ്‌വേ റിസര്‍വ് ബാങ്ക് കുറ്റപ്പെടുത്തിയതോടെ സ്ഥിതി മറ്റൊരു തലത്തിലേക്ക് കടന്നു. രാജ്യത്തെ വസ്തുവകകള്‍ കണ്ടു കെട്ടുകയും വിസാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. അങ്ങനെ സിംബാബ്‌വേ എന്ന രാജ്യത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി.

രാജ്യത്ത് പട്ടിണി പടര്‍ന്നുപിടിച്ചതോടെ വെള്ളക്കാരും തദേശദശിയരും മറ്റുരാജ്യങ്ങളിലേക്ക് പാലായനം തുടങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ ഡോളറിന് വെല്ലുവിളി ഉയര്‍ത്തിയ സിംബാബ്വേ ഡോളര്‍ തകര്‍ന്നു തരിപ്പണമായി മാറിയ കാഴ്ചയ്ക്കു കൂടി ലോകം സാക്ഷിയായി. ഒരു അമേരിക്കന്‍ ഡോളറിനോട് കിടപിടിക്കാന്‍ 3.5 ഡ്രില്യണ്‍ കോടി സിംബാബ്വേ ഡോളര്‍ വേണ്ടി വന്നു. ഒരു ചായയ്ക്കു വരെ കെട്ടുകണക്കിന് നോട്ടുകള്‍ നല്‍കേണ്ട അവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ ഒടുവില്‍ സിംബാബ്‌വേയ്ക്ക് നൂറുകോടി ഡ്രില്ല്യന്റെ ഒറ്റനോട്ട് ഇറക്കേണ്ടിവന്നു.

zimbabwe

അങ്ങനെ സിംബാബ്വേക്ക് തങ്ങളുടെ കറന്‍സി നഷ്ടമായി. തുടര്‍ന്ന് മറ്റു രാജ്യങ്ങളുടെ കറന്‍സികളാണ് സിംബാബ്‌വേ തങ്ങളുടേതാക്കി ഉപയോഗിച്ചത്. ആദ്യം വിനിമയത്തിനായി അമേരിക്കന്‍ ഡോളറും അതിനുശേഷം ദക്ഷിണാഫ്രിക്കന്‍ കറന്‍സിയേയും രാജ്യം ഉപയോഗിച്ചു. കഴിഞ്ഞവര്‍ഷം തങ്ങളുടെ 400 ദശലക്ഷം ഡോളര്‍ കടം എഴുതി തള്ളിയ ചൈനയുടെ യുവാനെ സിംബാബ്വേയുടെ കറന്‍സിയായി പ്രഖ്യാപിക്കുകയും ചെയ്തു.

Read More >>