സമ്മേളനം അവസാനിച്ച് നേരം വെളുക്കും മുമ്പ് നഗരം വൃത്തിയാക്കി യൂത്ത് ലീഗ്

സമ്മേളന നഗരിയിലെ മുഴുവൻ മാലിന്യങ്ങളും നേരം പുലരുന്നതിന് മുമ്പ് നീക്കം ചെയ്യുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി നേരത്തെ ഉറപ്പു നൽകിയിരുന്നു. നഗരം വൃത്തിയാക്കലില്‍ പങ്കാളികളായ മുഴുവൻ പ്രവർത്തകർക്കും ഫിറോസ് ഫെയ്‌സ് ബുക്കിലൂടെ നന്ദി അറിയിച്ചു.

സമ്മേളനം അവസാനിച്ച് നേരം വെളുക്കും മുമ്പ് നഗരം വൃത്തിയാക്കി യൂത്ത് ലീഗ്

സംസ്ഥാന സമ്മേളനം കഴിഞ്ഞയുടന്‍ നഗരം വൃത്തിയാക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കോഴിക്കോട് കടപ്പുറത്ത് ഇന്നലെ വൈകുംനേരമാണ് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത സമ്മേളനം കഴിഞ്ഞയുടന്‍ നേതാക്കളും പ്രവർത്തകരും ചേർന്ന് സമ്മേളന നഗരിയിലെ മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്‌തു.

സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി നൽകിയ ഉറപ്പു പാലിച്ചെന്നും കീലോമീറ്റർ നീണ്ടു കിടക്കുന്ന കോഴിക്കോട് കടപ്പുറം വൃത്തിയാക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും എന്നാൽ പ്രവർത്തകർ ആ വെല്ലുവിളി സ്വീകരിച്ച് നഗരം വൃത്തിയാക്കിയെന്നും സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഫെയ്‌സ് ബുക്ക് പേജിൽ കുറിച്ചു.


സമ്മേളന നഗരിയിലെ മുഴുവൻ മാലിന്യങ്ങളും നേരം പുലരുന്നതിന് മുമ്പ് നീക്കം ചെയ്യുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി നേരത്തെ ഉറപ്പു നൽകിയിരുന്നു. നഗരം വൃത്തിയാക്കലില്‍ പങ്കാളികളായ മുഴുവൻ പ്രവർത്തകർക്കും ഫിറോസ് ഫെയ്‌സ് ബുക്കിലൂടെ നന്ദി അറിയിച്ചു. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനു വേണ്ടി സമ്മേളന റാലി യൂത്ത് ലീഗ് ഒഴിവാക്കിയിരുന്നു. സെപ്റ്റംബറില്‍ നടന്ന ബിജെപിയുടെ ദേശീയ കൗണ്‍സിലിനുശേഷം കോഴിക്കോട് കടപ്പുറം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞത്  നേരത്തെ ചര്‍ച്ചയായിരുന്നു.