മലപ്പുറത്തു യുവാവ് വെട്ടേറ്റു മരിച്ചു

വെട്ടേറ്റു തിരിച്ചറിയാനാകാത്ത വിധം മുഖം വികൃതമായ നിലയിലായിരുന്നു. നാളെ ഗള്‍ഫിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് കൊലപാതകം നടന്നത്.

മലപ്പുറത്തു യുവാവ്  വെട്ടേറ്റു മരിച്ചു

മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞിയിൽ   ഇസ്ലാം മതം സ്വീകരിച്ച യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി ഫൈസലിനെയാണ് (30) ഇന്നു രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെട്ടേറ്റു  തിരിച്ചറിയാനാകാത്ത വിധം മുഖം വികൃതമായ നിലയിലായിരുന്നു.കൊലപാതകത്തിലേക്കു നയിച്ച കാരണം വ്യക്തമല്ല.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ അഞ്ചോടെ ഫൈസല്‍ വീട്ടില്‍ നിന്നിറങ്ങിയതായി ഭാര്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫൈസലും ഭാര്യയും മൂന്നു മക്കളും ആറു  മാസം മുമ്പ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു.  മതംമാറ്റത്തെത്തുടര്‍ന്ന് ഫൈസലിന് കടുത്ത ഭീഷണിയുണ്ടായതായാണ് വിവരം.

Story by
Read More >>