ഇത് ഒട്ടിപ്പോ നെയിംസ്ലിപ്പല്ല നോട്ട് തന്നെ- ഇനി എന്തെല്ലാം കാണണം

ഏറെ നേരം ക്യൂ നിന്ന് 2000 രൂപയ്ക്കുള്ള 100 രൂപയുടെ 20 നോട്ടുകള്‍ ലഭിച്ചപ്പോള്‍ അതിലൊന്ന് ഒട്ടിച്ചത്. മാറ്റി വാങ്ങാന്‍ പ്രവൃത്തിസമയത്ത് വരാന്‍ യുവാവിന് ബാങ്കിന്റെ നിര്‍ദ്ദേശം

ഇത് ഒട്ടിപ്പോ നെയിംസ്ലിപ്പല്ല നോട്ട് തന്നെ- ഇനി എന്തെല്ലാം കാണണം

നോട്ട് നിരോധനത്തിന് ശേഷം ജനം ദുരിതമനുഭവിക്കുന്നതിനിടെ ഒട്ടിച്ച നോട്ട് എ.ടി.എം മെഷീനില്‍ നിറച്ച് ബാങ്കിന്റെ വക പൊതുജനത്തിന് ഇരുട്ടടി. ചേര്‍ത്തല സ്വദേശിയായ റോജിയെന്ന യുവാവിനാണ് ഒട്ടിച്ച 100 രൂപയുടെ നോട്ട് ലഭിച്ചത്. ഇന്നലെ വൈകിട്ട് 6.30ഓടെ കടവന്ത്രയിലെ എസ്.ബി.ടി എന്‍.ആര്‍.ഐ ബാങ്കിനോട് ചേര്‍ന്നുള്ള എ.ടി.എമ്മില്‍ നിന്ന് പണമെടുത്തപ്പോഴാണ് ഒട്ടിച്ച നോട്ട് ലഭിച്ചത്.

note-2ഉടന്‍ തന്നെ ബാങ്കിലെത്തി വിവരം ധരിപ്പിച്ചപ്പോള്‍ പഴയ നോട്ടുകള്‍ ശേഖരിക്കാന്‍ തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നെന്നും അങ്ങനെ ചെയ്തപ്പോള്‍ സംഭവിച്ചതാകാമെന്നും ജീവനക്കാര്‍ പറഞ്ഞു. ഇന്ന് പ്രവൃത്തിസമയത്ത് ബാങ്കിലെത്തി നോട്ട് മാറ്റി വാങ്ങാന്‍ യുവാവിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

note

Read More >>