മന്ത്രി ജി സുധാകരന്റെ വാഹനത്തിന് കരിങ്കൊടി കണിച്ച് യൂത്ത് കോണ്‍ഗ്രസ്; കാര്‍ നിര്‍ത്തി കരിങ്കൊടിയുടെ കാരണം തിരക്കിയ മന്ത്രിയോട് കൈമലര്‍ത്തി നേതാക്കള്‍

ഒരാഴ്ചമുമ്പ് സപ്ലൈ ഓഫീസിലേക്ക് നടത്തേണ്ട പ്രകടനം മജിസ്ട്രേറ്റ് കോടതിയിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സപ്ലൈ ഓഫീസാണെന്ന് തെറ്റിദ്ധരിച്ച് മുദ്രാവാക്ക്യം വിളികളോടെ കോടതിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

മന്ത്രി ജി സുധാകരന്റെ വാഹനത്തിന് കരിങ്കൊടി കണിച്ച് യൂത്ത് കോണ്‍ഗ്രസ്; കാര്‍ നിര്‍ത്തി കരിങ്കൊടിയുടെ കാരണം തിരക്കിയ മന്ത്രിയോട് കൈമലര്‍ത്തി നേതാക്കള്‍

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്. കരിങ്കൊടി കണ്ട് കാര്‍ നിര്‍ത്തി കരിങ്കൊടി പ്രകടനത്തിന്റെ കാരണം തിരക്കിയ മന്ത്രിയോട് കൈമര്‍ത്തി നേതാക്കള്‍. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ വച്ചാണ് യൂത്ത്‌കോണ്‍ഗ്രസ പ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണഞ്ഞത്.

തിരുവല്ല കമ്പഴ റോഡ് ബിഎംബി നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കു നേരെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രകടനമുണ്ടായത്. സംഭവം കണ്ട് ഔദ്യോഗിക വാഹനം നിര്‍ത്തി 'എന്താണ് കാര്യം' എന്ന് ചോദിച്ച മന്ത്രിക്കു മുന്നില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉത്തരംമുട്ടി. പ്രത്യേകിച്ച് പറയാനൊരു കാരണവുമില്ലാത്ത പ്രവര്‍ത്തകരെ നോക്കി ചിരിച്ച് മന്ത്രി യാത്ര തുടരുകയായിരുന്നു.


സ്റ്റേറ്റ്കാര്‍ കണ്ട ആവേശത്തില്‍ കാരണമൊന്നുമില്ലാതെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലും ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഒരാഴ്ചമുമ്പ് സപ്ലൈ ഓഫീസിലേക്ക് നടത്തേണ്ട പ്രകടനം മജിസ്ട്രേറ്റ് കോടതിയിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സപ്ലൈ ഓഫീസാണെന്ന് തെറ്റിദ്ധരിച്ച് മുദ്രാവാക്ക്യം വിളികളോടെ കോടതിക്കുള്ളില്‍ കയറിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

Read More >>