വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്സോ ചുമത്തി

പതിനേഴു വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വണ്ടൂര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്

വണ്ടൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതികളില്‍ ഒരാള്‍ക്കെതിരെ പോക്സോ ചുമത്തി

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടൂരില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ക്കെതിരെ പോക്‌സോ ചുമത്തി. വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശി കളത്തിങ്ങല്‍ തണ്ടുപാറക്കല്‍ ഷുക്കൂറിനെതിരെയാണ് ലൈംഗിക പീഡനം, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തത്. സുഹൃത്ത് തോട്ടുപറമ്പന്‍ താജുദ്ദീ നെതിരെ മുഖ്യപ്രതിക്ക് പ്രേരണയും ഒത്താശയും ചെയ്ത് നല്‍കിയതിനെതിരെയാണ് കേസ്. പ്രണയം നടിച്ചാണ് ഷുക്കൂര്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.


പതിനേഴു വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് വണ്ടൂര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ ഷുക്കൂര്‍ പ്രണയം നടിച്ചാണ് പെണ്‍കുട്ടിയോട് അടുപ്പം സ്ഥാപിച്ചത്. നിരവധി തവണ പിന്നാലെ നടന്ന് ഒന്നാംപ്രതി ഷുക്കൂര്‍ ശല്യം ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഒരു ദിവസം പ്രതി രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി നിര്‍ബന്ധിപ്പിച്ച് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് റൂമിലേക്ക് വലിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നുമാണ് കേസ്. ഈ വിവരം പുറത്തു പറയരുതെന്നും പുറത്തറിഞ്ഞാല്‍ വിവരമറിയുമെന്നും ഷുക്കൂര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. പെണ്‍കുട്ടിയുമൊരുമിച്ച് നില്‍ക്കുന്ന ചിത്രം പ്രതിയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Story by
Read More >>