റൺവേയിൽ ഇറങ്ങവെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവതി പുറത്തേക്കു ചാടി

യുണൈറ്റഡ് എയര്‍ലെന്‍സ്‌ വിമാനം നിലം തൊടുന്നതിനിടെ 15 അടി ഉയരത്തിൽനിന്നാണ് ഇവർ ദുരൂഹ സാഹചര്യത്തിൽ ചാടിയത്.

റൺവേയിൽ ഇറങ്ങവെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവതി പുറത്തേക്കു ചാടി

ഹോസ്റ്റൺ: റൺവേയിൽ ഇറങ്ങവെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവതി പുറത്തേക്കു ചാടി. യുണൈറ്റഡ് എയര്‍ലെന്‍സ്‌ വിമാനം നിലം തൊടുന്നതിനിടെ 15 അടി ഉയരത്തിൽനിന്നാണ് ഇവർ ദുരൂഹ സാഹചര്യത്തിൽ ചാടിയത്.

ന്യു ഒർലീൻസിൽനിന്നും ഹോസ്റ്റണിലേക്ക് യാത്ര ചെയ്തിരുന്ന യുവതിയാണ് പൊടുന്നനെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പുറത്തേക്കു ചാടിയത്. ബുഷ് ഇന്റെർകോണ്ടിനെന്റൽ എയർപോർട്ടിൽ ഇന്നലെ ഉച്ചതിരിഞ്ഞ് 1.15 നാണ് സംഭവം. എയർപോർട്ട് ഓപ്പറേറ്റിങ് ഏരിയയിലേക്കാണ് ഇവർ ചാടിയതെന്ന് പോലീസ് പറഞ്ഞു.

ആരോടും ഒന്നും പറയാതെ എമർജൻസി വാതിൽ തുറന്ന് ഇവർ ചാടുകയായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ കസ്റ്റഡിയിലെടുത്തു.

Story by
Read More >>