ലോഡ്‌ഷെഡിങ് ഇല്ലെന്ന് വൈദ്യുതമന്ത്രി; വൈദ്യുതി വാങ്ങിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കും

ഡിസംബര്‍ 16നകം മൂലമറ്റം പവര്‍ഹൗസിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ലോഡ്‌ഷെഡിങ് ഇല്ലെന്ന് വൈദ്യുതമന്ത്രി; വൈദ്യുതി വാങ്ങിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കും

തിരുവനന്തപുരം: സംസ്ഥാന വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. വൈദ്യുതി വാങ്ങിയാണെങ്കിലും പ്രതിസന്ധി പരിഹരിക്കും. ലോഡ്‌ഷെഡിങ് ഉണ്ടാകില്ല. ഡിസംബര്‍ 16നകം മൂലമറ്റം പവര്‍ഹൗസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിനുള്ള സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


ശനിയാഴ്ചയാണ് സംസ്ഥാനത്തെ പ്രധാന വൈദ്യുതി നിലയമായ മൂലമറ്റത്തെ പെന്‍സ്റ്റോക്ക് പൈപ്പിനുള്ളില്‍ ചോര്‍ച്ച കണ്ടത്. ചോര്‍ച്ച പരിഹരിക്കുന്നത് വരെ വൈദ്യുതോല്‍പ്പാദനത്തില്‍ 390 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. തുടര്‍ന്നാണ് നിജസ്ഥിതി പരിശോധിക്കാന്‍ മന്ത്രി എം.എം മണി മൂലമറ്റത്തെത്തിയത്. മന്ത്രിയായതിന് ശേഷം ഇടുക്കിയിലെ എം.എം മണിയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം കൂടിയാണ് മൂലമറ്റത്തേത്.

Story by
Read More >>