'ബ്രിട്ടണ്‍ മാപ്പ് പറയണം' എന്ന തരൂരിന്‍റെ വാക്കുകളെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി ഗോധ്ര കലാപത്തിലും മാപ്പ് പറയേണ്ടതല്ലേ?

ശശി തരൂരിപ്പോൾ വീണ്ടും അതേ ആവശ്യം ആവർത്തിച്ച് ഉന്നയിച്ചിരുക്കുന്നു ''നൂറു വർഷം മുമ്പ് നടന്ന ജാലിയൻ വാലാബാഗ് സംഭവത്തിന് ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തല കുനിച്ച് മാപ്പ് പറയണം''. അങ്ങനെയെങ്കില്‍ ഇതേ കാര്യം ഗോധ്ര ആക്രമണത്തിന്‍റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചെയ്യേണ്ടി വരും എന്നിവര്‍ സൂചിപ്പിക്കുന്നു.

ജാലിയൻവാലാബാഗ് കൂട്ടകൊലപാതകത്തിന്റെ പ്രായശ്ചിത്തമായി ബ്രിട്ടൺ ഇനിയെങ്കിലും ഇന്ത്യയോട് മാപ്പിരിക്കണം എന്ന നിലപാട് ആവർത്തിച്ചു ശശി തരൂർ എം.പി

തന്‍റെ  പുതിയ പുസ്തകമായ 'ആൻ ഇറാ ഓഫ് ഡാർക്ക്നസ്' എന്ന പുസ്തകത്തിലൂടെയാണ് തരൂർ തന്‍റെ ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്.

കോളോണിയൽ വാഴ്ച എങ്ങനെയെല്ലാം ഇന്ത്യയെ നശിപ്പിച്ചു എന്ന് സംവാദിക്കുന്ന ഈ പുസ്തകത്തിൽ ബ്രിട്ടണിന്റെ അനീതിയും സാമാജ്യത്വത്തിന്റെ അഹന്തയെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഓകസ്ഫോർഡ് സർവ്വകലാശാലയിലെ തന്റെ പ്രസംഗത്തിൽ ജാലിയൻവാലാബാഗ് കൂട്ടകൊലപാതകത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണം എന്ന ശശി തരൂരിന്റെ നിലപാട് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ശരിയായ കാര്യം ശരിയായ സ്ഥലത്ത് പ്രസ്താവിച്ച ശശി തരൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിക്കുകയും ചെയ്തു.


എന്നാല്‍ സമാനമായ രീതിയില്‍ ന്യായീകരിക്കനാകാത്തതും പൈശാചികവുമായ തരത്തില്‍ ഗോധ്രയിലെ ട്രെയിൻ ബോഗി കത്തിച്ച് 58 പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇപ്പോള്‍ മാപ്പ് പറയുമോ എന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നു.

1919 ഏപ്രിൽ 13ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറു കണക്കിന് ആളുകളെ ജാലിയൻവാലാബാഗിൽ വച്ച് പൈശാചികമായി ബ്രിട്ടൺ കൊന്നൊടുക്കി
ഗോധ്രാ കലാപത്തില്‍  ഒരു തെറ്റും ചെയാത്ത മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്, അതായത് ജാലിയൻ വാലാബാഗിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്‍റെ ഇരട്ടിയോളം ആളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഈ കൂട്ടക്കുരുതി നടത്തിയത് അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന പാർട്ടിയും അവരുടെ പോഷക സംഘടനകളും അനുകൂലികളുമാണ്. അന്ന് ഗുജറാത്ത് സംസ്ഥാനം ഭരിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ബ്രിട്ടണ്‍ മാപ്പ് പറയണം എന്ന് പറയുന്ന ശശി തരൂരിന്‍റെ വാക്കുകളെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി ഗോധ്ര കലാപത്തിലും മാപ്പ് പറയേണ്ടതല്ലേ എന്നാണ് ഇവരുടെ ചോദ്യം.

'ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണമെങ്കില്‍ മോഡിയും അത് തന്നെ ചെയ്യേണ്ടതല്ലേ?'
"സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന വിശേഷണത്തെ കളിയാക്കിക്കൊണ്ട് ഓക്സ്ഫഡിൽ ശശി തരൂർ നടത്തിയ പ്രഭാഷണം നമ്മളൊക്കെ ഒരുപാട് ഷെയർ ചെയ്തതാണ്. ''And no wonder that the sun never set on the British empire because even god couldn't trust the English in the dark.''

അതായത്, ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുകളിൽ സൂര്യൻ അസ്തമിക്കില്ല, കാരണം ദൈവത്തിനു പോലും ഇരുട്ടിൽ വെള്ളക്കാരെ വിശ്വാസമില്ല എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞത്. മരണമാസ്സ്‌ ഡയലോഗ് തന്നെ, രോമാഞ്ചകഞ്ചുകനായി കൈ അടിച്ചു അപ്പൊള്‍ തന്നെ പലരും അത് ഷെയറും ചെയ്തു.

ജാലിയൻ വാലാബാഗ്, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും ഭീകരവും പൈശാചികവുമായ സംഭവങ്ങളിൽ ഒന്നാണ്.

ഒരു പ്രകോപനവുമില്ലാതെ യോഗം ചേർന്ന പതിനായിരക്കണക്കിന് ആളുകൾക്ക് നേരെ ജനറൽ ഡയറുടെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് പട്ടാളം വെടിയുതിർക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തഞ്ഞൂറ് ആളുകളെങ്കിലും കൊല്ലപ്പെട്ടു എന്നാണു കണക്ക്. ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഇളകിയ സമരങ്ങൾക്ക് തുടക്കം കുറിച്ച സംഭവമായിരുന്നു അത്.

കഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻ വാലാബാഗ് എന്ന് പറയുകയും സ്മാരകത്തിൽ ബഹുമാനാർത്ഥം ശിരസ്സ് കുനിക്കുകയും പുഷ്പാർച്ചന നടത്തുകയും ഒക്കെ ചെയ്തിരുന്നു.

ഇനി ശശി തരൂർ ആവശ്യപ്പെടുന്ന കാര്യം എടുക്കാം, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള അന്നത്തെ ഒരു ജനറലിന്‍റെ എടുത്തു ചാട്ടത്തെ, ഇനി അതല്ല അന്നത്തെ ബ്രിട്ടീഷ് അധികാരികൾ അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കൂട്ടക്കുരുതി എന്ന് തന്നെ പറയാം.. അതിൻറെ പേരിൽ ഇന്നത്തെ ബ്രിട്ടീഷ് സർക്കാറിനെ വിമർശിക്കുന്നതിൽ തെറ്റൊന്നും കാണാൻ കഴിയില്ല, മാത്രമല്ല ഇതൊന്നും ഒരിക്കലും പൊറുക്കാൻ കഴിയുന്ന തെറ്റുമല്ല. കാരണം കൊല്ലപ്പെട്ടത് ഒരു പ്രകോപനവും ഇല്ലാതെ യോഗം കൂടിയ ജനങ്ങളാണ്. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണം എന്നാണ് ശശി തരൂർ പറഞ്ഞത്.

ശരി, ഞാനും അനുകൂലിക്കുന്നു. അവർ മാപ്പ് പറയട്ടെ, നൂറ്റാണ്ട് പിന്നിട്ട ഒരു തലമുറ അവരുടെ പൂർവ്വീകരുടെ തെറ്റിനെ തിരുത്തി തങ്ങൾ പരിഷ്‌കൃതരും പരിവർത്തനത്തിന് വിധേയമായവരുമാണ് എന്ന് കാണിക്കട്ടെ..

അന്താരാഷ്‌ട്ര തലത്തിൽ മാതൃകയാവുന്നു സന്ദേശങ്ങൾ അതിലൂടെ പരക്കട്ടെ.ചരിത്രത്തിലെ നീതിയും ന്യായവും നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചർച്ച ചെയ്യപ്പെടണം, അല്ലെ?

നമുക്കിനി പത്ത് പതിനാല് വര്ഷം  മുമ്പ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന ഒരു സംഭവം പറയാം. ഗുജറാത്തിലെ ഗോധ്രയിൽ ഒരു ട്രെയിൻ ബോഗി കത്തിച്ച് 58 പേരെ കൊലപ്പെടുത്തിയതിന് പകരമായി ഈ സംഭവത്തിൽ ഒരു ബന്ധവുമില്ലാത്ത ഏകദേശം 150 കിലോമീറ്റർ അപ്പുറത്ത് ജീവിച്ചിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആളുകളെ കൊന്നൊടുക്കി. ഗർഭിണികളെ പോലും ബലാത്സംഘം ചെയ്ത് കത്തിച്ച് കൊന്നു. മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്, ജാലിയൻ വാലാബാഗിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ ഇരട്ടി.

ഈ കൂട്ടക്കുരുതി നടത്തിയത് അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന പാർട്ടിയും അവരുടെ പോഷക സംഘടനകളും അനുകൂലികളും.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരും അന്ന് സർവീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ''let the people vent their anger''- ''ജനങ്ങൾ അവരുടെ രോഷം തീർക്കട്ടെ''എന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞു എന്നാണു പറയുന്നത്.

ഇതേ മുഖ്യമന്ത്രിയാണ് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി. അദ്ദേഹം ശശി തരൂരിൻറെ ഓക്സ്ഫോഡ് പ്രസംഗത്തെ അഭിനന്ദിച്ച് പറഞ്ഞത് ''പറയേണ്ടത് പറയേണ്ടിടത്ത് പറഞ്ഞു'' എന്നാണ്.

ശശി തരൂരിപ്പോൾ വീണ്ടും അതേ ആവശ്യം ആവർത്തിച്ച് ഉന്നയിച്ചിരുക്കുന്നു ''നൂറു വർഷം മുമ്പ് നടന്ന ജാലിയൻ വാലാബാഗ് സംഭവത്തിന് ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തല കുനിച്ച് മാപ്പ് പറയണം''.

ബഹുമാന്യനായ തരൂരിന് ലോങ്ങ് സൈറ്റാവാം, അടുത്തുള്ളതൊന്നും കാണാൻ കഴിയുന്നുണ്ടാവില്ല... മോഡി പ്രഭയിൽ എല്ലാം മഞ്ഞളിച്ച് പോയതുമാവാം. അതുമല്ലെങ്കിൽ ഭാര്യയുടെ ദുരൂഹമരണത്തിൽ അൽഷിമേഴ്‌സ് ബാധിച്ച് തന്മാത്രയിലെ ലാലേട്ടനെപ്പോലെ പിച്ചും പേയും പറയുന്നതാവാം. "

Read More >>