'പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുമ്പോള്‍ ബാങ്കില്‍ ക്യൂ നിന്നാലെന്ത്?' പൊങ്കാലകള്‍ ഏറ്റുവാങ്ങുന്ന യുവാവിന്റെ 'വൈകാരിക' വീഡിയോ കാണാം

പട്ടാളക്കാര്‍ ശമ്പളത്തിന് വേണ്ടിയല്ല രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് പറയുന്ന യുവാവ് പല ഘട്ടങ്ങളിലും 'വിഷമം' കടിച്ചമര്‍ത്തുന്നത് വീഡിയോയില്‍ കാണാം.നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രിയെ ന്യായീകരിച്ചും വിമര്‍ശിച്ചും നിരവധി വീഡിയോകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറത്തുവന്നത്. നാരദാ ന്യൂസ് ആദ്യം വാര്‍ത്തയാക്കിയ നാലാം ക്ലാസുകാരി ഹവ്വയുടെ മോഡിയെ ഉപദേശിക്കുന്ന വീഡിയോയടക്കം അദ്ദേഹത്തെ പച്ചത്തെറി വിളിക്കുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള നിരവധി വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഭാരത മാതാക്കീ.....
ജയ്.... :D

Posted by Anwar Sadath on 13 November 2016


ഇത്തരം വീഡിയോകളുടെ പരമ്പരയിലെ ഏറ്റവുമൊടുവിലത്തേത് ഒരു യുവാവ് നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തുവരുന്നതാണ്. വളരെ നാടകീയമായ രീതിയില്‍ സംസാരിക്കുന്ന യുവാവ് സൈന്യം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ചു മണിക്കൂറുകള്‍ ബാങ്കില്‍ കാത്തുനിന്നാലെന്ത് എന്നൊക്കെ ചോദിക്കുന്നുണ്ട്. അവസാനം 'വികാരാധീനനായി' ഇംഗ്ലീഷിലടക്കം സംസാരിച്ച ശേഷം കൈയുയര്‍ത്തി സല്യൂട്ട് നല്‍കിയാണ് യുവാവ് സംഭാഷണം അവസാനിപ്പിക്കുന്നത്.

എന്നാല്‍ വളരെ സീരിയസായി യുവാവ് ചെയ്ത കാര്യം സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ പോലും ചിരിയുണര്‍ത്തിയിട്ടുണ്ടാകാം. വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളില്‍ കടുത്ത പരിഹാസത്തിനാണ് യുവാവിന്റെ വീഡിയോ വിധേയമാകുന്നത്

Read More >>