തങ്ങളുപ്പ പറഞ്ഞതുതന്നെയാണോ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച അബൂബക്കർ സിദ്ധിഖ് കേട്ടത്?

ഹൃദയശുദ്ധിയുണ്ടാവേണ്ടതിന്റെ അനിവാര്യതയെപ്പറ്റി പറയുന്ന കളന്തോട് തങ്ങളെ ഒന്നു കേട്ടു നോക്കൂ.

തങ്ങളുപ്പ പറഞ്ഞതുതന്നെയാണോ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച അബൂബക്കർ സിദ്ധിഖ് കേട്ടത്?

ഈ തങ്ങളുപ്പ പറഞ്ഞിട്ടാണ് കുഞ്ഞിന് മുലപ്പാൽ കൊടുക്കാത്തതെന്നോ! മതപണ്ഡിതർ പറയുന്നതൊന്ന് ഭക്തർ കേൾക്കുന്നതൊന്ന് എന്ന നില വരികയാണോ വിശ്വാസികൾക്ക്?

ഹൃദയശുദ്ധിയുണ്ടാവേണ്ടതിന്റെ അനിവാര്യതയെപ്പറ്റി പറയുന്ന കളന്തോട് തങ്ങളെ ഒന്നു കേട്ടു നോക്കൂ. കുഞ്ഞുങ്ങൾ വർഗ്ഗീയ സ്പർദ്ധകളിൽ നിന്നും അന്യമതദ്വേഷങ്ങളിൽ നിന്നും മുക്തരാവാൻ വേണ്ടതെന്തെന്ന് ഉപദേശിക്കുന്ന സാത്വികനായ മതപണ്ഡിതനെയേ ഞങ്ങൾക്കിതിൽ കേൾക്കാനാവുന്നുള്ളൂ.

അങ്ങനെയൊരാൾ നവജാത ശിശുവിന് അഞ്ച് ബാങ്ക് സമയം കഴിയാതെ മുലപ്പാൽ കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കേട്ടയാൾക്ക് എന്തോ ഗുരുതരമായ തെറ്റുപറ്റിയിട്ടുണ്ടെന്ന് നാരദാ ന്യൂസ് വിശ്വസിക്കുന്നു. തുറന്ന ചർച്ചക്കായി അഭിപ്രായങ്ങൾ തേടുന്നു.

Read More >>