വീല്‍ചെയര്‍ ലഭിച്ചില്ല; പാതി തളര്‍ന്ന ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയിലൂടെ വലിച്ചുകൊണ്ടുപോയി

ആശുപത്രിയില്‍ നിന്ന് വീല്‍ചെയറോ സ്ട്രെച്ചറോ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ശിവാനി പറഞ്ഞു. വലിച്ചിഴച്ചുകൊണ്ടു പോകുന്നത് മൊബൈലില്‍ പകര്‍ത്താനാണ് കൂടി നിന്നവരെല്ലാം ശ്രമിച്ചത്. ഒരാള്‍ പോലും സഹായത്തിനെത്തിയില്ലെന്നും ശിവാനി പറഞ്ഞു. ഭര്‍ത്താവുമായി ഇടക്കിടെ ചികിത്സക്ക് വരാറുണ്ടെന്നും ഒരിക്കല്‍ പോലും വീല്‍ ചെയര്‍ കിട്ടിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

വീല്‍ചെയര്‍ ലഭിച്ചില്ല; പാതി തളര്‍ന്ന ഭര്‍ത്താവിനെ ഭാര്യ ആശുപത്രി വരാന്തയിലൂടെ വലിച്ചുകൊണ്ടുപോയി

അനന്തപൂര്‍ (ഹ്രൈദ്രാബാദ്): ആംബുലന്‍സ് ലഭിക്കാത്തതു മൂലം ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ചുമന്നുകൊണ്ടുപോയ ദന മാജിയുടെ മുഖം മനസ്സില്‍നിന്നും മായുംമുമ്പേ സമാന രീതിയിലുള്ള മറ്റൊരു സംഭവം. ശരീരം പാതി തളര്‍ന്ന ഭര്‍ത്താവിനെ വീല്‍ചെയര്‍ ലഭിക്കാത്തതുമൂലം ഭാര്യ ആശുപത്രി വരാന്തയിലൂടെ വലിച്ചുകൊണ്ടുപോയി. ശ്രീനിവാസാചാരി എന്നയാളെയാണ് വീല്‍ചെയറോ സ്‌ട്രെക്ച്ചറോ ലഭിക്കാത്തതുമൂലം ഭാര്യ ശിവാനിക്ക് വരാന്തയിലൂടെ വലിച്ചിഴച്ചുകൊണ്ടുപോവേണ്ട ഗതികേടുണ്ടായത്. ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയിലാണ് സംഭവം. സ്ഥലത്തെ ഒരു പ്രധാന ആശുപത്രിയില്‍ ഭര്‍ത്താവിനെ ചികില്‍സിക്കാനെത്തിയതായിരുന്നു ഭാര്യ.

ആശുപത്രിയില്‍ നിന്ന് വീല്‍ചെയറോ സ്ട്രെച്ചറോ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ശിവാനി പറഞ്ഞു. വലിച്ചിഴച്ചുകൊണ്ടു പോകുന്നത് മൊബൈലില്‍ പകര്‍ത്താനാണ് കൂടി നിന്നവരെല്ലാം ശ്രമിച്ചത്. ഒരാള്‍ പോലും സഹായത്തിനെത്തിയില്ലെന്നും ശിവാനി പറഞ്ഞു. ഭര്‍ത്താവുമായി ഇടക്കിടെ ചികിത്സക്ക് വരാറുണ്ടെന്നും ഒരിക്കല്‍ പോലും വീല്‍ ചെയര്‍ കിട്ടിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

വളരെക്കാലമായി ശരീരം പാതി തളര്‍ന്നു കിടപ്പിലായ ശ്രീനിവാസാചാരിയുടെ കാലുകള്‍ വ്രണം വന്നു ദ്രവിച്ച അവസ്ഥയിലായിരുന്നു. ഭര്‍ത്താവിനെ വലിച്ച് മുകളിലേക്ക് പോകുന്ന ശിവാനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ആന്ധ്രാപ്രദേശ് തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നും 340 കിലോമീറ്റര്‍ അകലെയാണ് ഈ ആശുപത്രി.

അതേസമയം; ആശുപത്രിയില്‍ രണ്ട് വീല്‍ചെയറുകളും ഒരു സ്ട്രക്ച്ചറുമുണ്ടെന്നും അത് റിസപ്ഷനില്‍ തിരിച്ചെത്തിയാല്‍ ഉപയോഗിക്കാമെന്നും ശിവാനിയെ അറിയിച്ചിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കൂടുല്‍ വീല്‍ചെയറുകള്‍ ഉടന്‍തന്നെ അനുവദിക്കാനും നിര്‍ദേശമുണ്ട്.

https://www.youtube.com/watch?v=pbSTsMvtLfk&feature=youtu.be

Read More >>