ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു സൈനികർ കൊല്ലപ്പെട്ടു

രാവിലെ പത്തരയോടെയാണ് ചീറ്റ വിഭാഗത്തിൽപെട്ട ഹെലികോപ്റ്റർ തകർന്നുവീണത്. എഞ്ചിൻ തകരാറാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം.

ഹെലികോപ്റ്റർ തകർന്നുവീണ് മൂന്നു സൈനികർ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സുഖ്നയിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് സൈനിക ഉദ്യോഗസ്ഥർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരുദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ പത്തരയോടെയാണ് ചീറ്റ വിഭാഗത്തിൽപെട്ട ഹെലികോപ്റ്റർ തകർന്നുവീണത്. എഞ്ചിൻ തകരാറാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം. സൈനിക കേന്ദ്രത്തിൽ ഹെലിക്കോപ്റ്റർ തിരിച്ചിറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Read More >>