പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി ശൈലജ

മാനഭംഗ കേസുകളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ പേര് പുറത്തുപറയത്തക്ക വിധം സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. എന്നാല്‍ രാധാകൃഷ്ണന്റെ നടപടി വലിയ തെറ്റാണെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി ശൈലജ

തൃശൂര്‍:വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെ പിന്തുണച്ച് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. മാനഭംഗ കേസുകളില്‍ ഇരകളാക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ പേര് പുറത്തുപറയത്തക്ക വിധം സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്. എന്നാല്‍ രാധാകൃഷ്ണന്റെ നടപടി വലിയ തെറ്റാണെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.

പീഡനത്തിന് ഇരയാകുന്നതോടെ പെണ്‍കുട്ടികള്‍ തങ്ങളുടെ വ്യക്തത്വം നഷ്ടപ്പെട്ടവരായി മാറുകയാണ്. ഈ അവസ്ഥയില്‍നിന്നും സമൂഹം കരകയറേണ്ടതുണ്ട്. ഒരു തെറ്റും ചെയ്യാത്ത പെണ്‍കുട്ടിയുടെ പേര് എന്തിനാണ് മറച്ചു വയ്ക്കുന്നത്? പെണ്‍കുട്ടിയെ അവമാനിക്കാനാണ് അദ്ദേഹം പേര് പറഞ്ഞതെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പേര് പറയാതിരിക്കുന്നതായിരുന്നു നല്ലെതെന്നും ശൈലജ പറഞ്ഞു.


കേസില്‍ ആരോപണ വിധേയരായ രണ്ടു സിപിഐഎം അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. മാനഭംഗ കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുന്നത് ഐപിസി 228 (എ) പ്രകാരം ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്. മാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തുന്നതു കുറ്റകരമാണെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയന്തന്റെ പേര് പറഞ്ഞ സ്ഥിതിക്ക് പരാതി നല്‍കിയവരുടെ പേരുകള്‍ പറയുന്നതില്‍ തെറ്റില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം.

Read More >>