നോട്ടു പിൻവലിക്കൽ; കടയടപ്പു സമരം പിന്‍വലിച്ചു

സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ അറിയിച്ചു.

നോട്ടു പിൻവലിക്കൽ; കടയടപ്പു സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ചൊവ്വാഴ്‌ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചതായി വ്യാപാര വ്യവസായി ഏകോപന സമിതി. സംസ്ഥാന ധനമന്ത്രിയടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടു പിൻവലിക്കലിനെ തുടർന്നുണ്ടായ ചില്ലറ പ്രതിസന്ധി കാരണമാണു അനിശ്ചിതകാലത്തേക്ക് കടകളടച്ചിടാൻ തീരുമാനിച്ചിരുന്നത്.


500 , 1000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ പകരമായി പുതിയ സംവിധാനം ഏർപ്പെടുത്തുകയോ ചെറിയ തുകയുടെ നോട്ടുകൾ ലഭ്യമാക്കുകയോ ചെയ്യാത്തത് വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പിൻവലിച്ച നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പരിശോധന നടത്തി വ്യാപാരികളെ ഭീക്ഷണിപ്പെടുത്തുകയാണെന്നും വ്യാപാരികള്‍ പരാതി ഉന്നയിച്ചിരുന്നു. ചില്ലറ ക്ഷാമത്തെ തുടര്‍ന്ന് കച്ചവടം കുറയുന്നുവെന്നും കടകള്‍ അടച്ചിടാതെ മറ്റു വഴിയില്ലെന്നായിരുന്ന വ്യാപാരികളുടെ നിലപാട്. എന്നാൽ നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പു നല്കിയ സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനിച്ചത്.

Read More >>