'സമ്പൂർണ്ണദുരന്തം'; നോട്ട് നിരോധനത്തെ പിന്താങ്ങിയ നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ

വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കാശിനുവേണ്ടി എടിഎമ്മിനു മുമ്പില്‍ വരി നില്‍ക്കുന്നവരെ മദ്യപരോട് ഉപമിച്ച മോഹന്‍ലാല്‍ സാധാരണക്കാരെ അവഹേളിക്കുകയാണ് ചെയ്തതെന്ന വിമര്‍ശനവുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനും മോഹന്‍ലാലിനെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വിമര്‍ശനവുമായി വിടി ബല്‍റാം എല്‍എയുടെ രംഗപ്രവേശം.

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ പിന്താങ്ങിയ നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് വി.ടി ബല്‍റാം എംഎല്‍എ. 'പൂര്‍ണ്ണ ദുരന്തം' എന്ന ഹാഷ് ടാഗോടെയാണ് ഫേസ്ബുക്കിലൂടെ വിടി ബല്‍റാം മോഹന്‍ലാലിനെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ''മികച്ച അഭിനേതാക്കള്‍ തമ്മില്‍ പരസ്പരം പാരയാണെന്ന് ആരാ പറഞ്ഞേ?'' എന്ന ചോദ്യവും വിടി ബല്‍റാം ചോദിച്ചിട്ടുണ്ട്.

ദ കംപ്ലീറ്റ് ആക്റ്റര്‍ എന്നാണ് മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പേര്. അതേസമയം 'ദ കംപ്ലീറ്റ് ഡിസാസ്റ്റര്‍' എന്ന ഹാഷ്ടാഗാണ് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കാശിനുവേണ്ടി എടിഎമ്മിനു മുമ്പില്‍ വരി നില്‍ക്കുന്നവരെ മദ്യപരോട് ഉപമിച്ച മോഹന്‍ലാല്‍ സാധാരണക്കാരെ അവഹേളിക്കുകയാണ് ചെയ്തതെന്ന വിമര്‍ശനവുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനും മോഹന്‍ലാലിനെതിരെ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് വിമര്‍ശനവുമായി വിടി ബല്‍റാം എല്‍എയുടെ രംഗപ്രവേശം.