ചികില്‍സയില്‍ കഴിയുന്ന വിഎസിന്റെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍

എസ് യു ടി ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന വിഎസിനെ ഇന്ന് രാവിലെയോടെ വാര്‍ഡിലേക്ക് മാറ്റി.

ചികില്‍സയില്‍ കഴിയുന്ന വിഎസിന്റെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. എസ് യു ടി ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന വിഎസിനെ ഇന്ന് രാവിലെയോടെ വാര്‍ഡിലേക്ക് മാറ്റി. ഇന്നുകൂടി വിഎസ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. വൈകീട്ട് ചില പരിശോധനകള്‍ കൂടി നടത്തുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പതിവ് സായാഹ്ന സവാരിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിഎസിനെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഎസിന്റെ അടുത്ത ബന്ധുക്കള്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ട്.

Read More >>