പുന്നപ്ര– വയലാർ സമരത്തിൽ വിഎസ് പങ്കെടുത്തിട്ടില്ലെന്നു ഗൗരിയമ്മ

ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഗൗരിയമ്മ ആവശ്യപെട്ടു.

പുന്നപ്ര– വയലാർ സമരത്തിൽ വിഎസ് പങ്കെടുത്തിട്ടില്ലെന്നു ഗൗരിയമ്മ

ആലപ്പുഴ : പുന്നപ്ര വയലാർ സമരസേനാനിയെന്നു വിശേഷിപ്പിക്കപ്പെടുന്ന വിഎസ് അച്യുതാനന്ദൻ പുന്നപ്ര–വയലാർ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നു ജെഎസ്എസ് ജനറൽ സെക്രട്ടറി കെആർ ഗൗരിയമ്മ.

സമരം നടക്കുമ്പോൾ അദ്ദേഹം ജയിൽശിക്ഷ കഴിഞ്ഞു കോട്ടയത്തേക്കു പ്രവർത്തനം മാറ്റിയിരുന്നുവെന്നും അതുകൊണ്ട് തന്നെ ഈ സമരത്തിൽ വിഎസ് പങ്കെടുത്തെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും  ഗൗരിയമ്മ പറയുന്നു. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഗൗരിയമ്മ ആവശ്യപെട്ടു.

അന്തരിച്ച സിപിഐ(എം) നേതാവ് പികെ ചന്ദ്രാനന്ദനും സമരത്തിൽ നേരിട്ടു പങ്കെടുത്തിരുന്നില്ല. ഒളിവിൽ കഴിഞ്ഞിരുന്ന നേതാക്കൾക്കു കത്തു കൈമാറിയിരുന്നതു ചന്ദ്രാനന്ദനായിരുന്നു. ഞാനും സമരത്തിൽ പങ്കെടുത്തിട്ടില്ല. തന്റെ സഹോദരൻ കെ.ആർ.സുകുമാരൻ വയലാർ സമരത്തിന്റെ ഉപനായകനായിരുന്നുവെന്നും ഗൗരിയമ്മ  പറഞ്ഞു.

Read More >>