കാസ്‌ട്രോ വിപ്ലവപോരാട്ടങ്ങളുടെ ശുക്ര നക്ഷത്രമെന്ന് വിഎസ്; ലോക വിപ്ലവ നായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മമ്മൂട്ടി

ക്യൂബയെ ഉപരോധിച്ച സാമ്രാജ്യത്വ ശക്തികളെ ധീരമായി പരാജയപ്പെടുത്തിയാണ് കാസ്ട്രോ വിപ്ലവപോരാളികളുടെ അടയാളമായി മാറിയതെന്നും അദ്ദേഹം അനുസ്മരിച്ചു. കാസ്ട്രോയുടെ പോരാട്ടത്തിന് മുന്നില്‍ ഒടുവില്‍ ഏവര്‍ക്കും മുട്ടുകുത്തേണ്ടി വന്നുവെന്നും വിഎസ് പറഞ്ഞു.

കാസ്‌ട്രോ വിപ്ലവപോരാട്ടങ്ങളുടെ ശുക്ര നക്ഷത്രമെന്ന് വിഎസ്; ലോക വിപ്ലവ നായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മമ്മൂട്ടി

ലോകമെങ്ങുമുള്ള വിപ്ലവപോരാട്ടങ്ങളുടെ ശുക്ര നക്ഷത്രമാണ് ഫിദല്‍ കാസ്ട്രോയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. കാസ്ട്രോയുടെ വിയോഗം മനുഷ്യരാശിക്ക് ആകെ വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്യൂബയെ ഉപരോധിച്ച സാമ്രാജ്യത്വ ശക്തികളെ ധീരമായി പരാജയപ്പെടുത്തിയാണ് കാസ്ട്രോ വിപ്ലവപോരാളികളുടെ അടയാളമായി മാറിയതെന്നും അദ്ദേഹം അനുസ്മരിച്ചു. കാസ്ട്രോയുടെ പോരാട്ടത്തിന് മുന്നില്‍ ഒടുവില്‍ ഏവര്‍ക്കും മുട്ടുകുത്തേണ്ടി വന്നുവെന്നും വിഎസ് പറഞ്ഞു.

ഫിദലിന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഫിദല്‍ കാസ്‌ട്രോ പ്രസംഗിക്കുന്ന ചിത്രം മമ്മൂട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. 'വിപ്ലവ നായകന് ആദരാഞ്ജലികള്‍' എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കാസ്‌ട്രോയെ അനുസ്മരിച്ചത്.