മോദി ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഉത്പാദന പ്രക്രിയ നിശ്ചലമാക്കിയ ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവി; നോട്ടു നിരോധനത്തിനെതിരെ വീണ്ടും വിഎസ്

നരേന്ദ്രമോദി ബ്രാന്‍ഡ് അംബാസിഡറായ റിലയന്‍സ് ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യഡേറ്റയും പിന്‍വലിച്ച പഴയ കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കാനുളള സമയവും ഓരേ തിയതിയില്‍ സമാപിക്കുകയാണ്. അതേ റിലയന്‍സിന്റെ ജീവക്കാരനായ നമ്മുടെ റിസര്‍വ് ബാങ്ക് ഗവര്‍ണക്കറിയാമായിരുന്നിരിക്കണം, ഇന്ത്യയില്‍ വിനിമയം നടത്താനുളള കറന്‍സി ഏതാണ്ട് പൂര്‍ണമായി ഇല്ലാതാവുകയാണെന്നും പകരം സംവിധാനം ഒരുക്കിയിട്ടില്ല എന്നുമുളള വിവരം- വിഎസ് ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

മോദി ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഉത്പാദന പ്രക്രിയ നിശ്ചലമാക്കിയ ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവി; നോട്ടു നിരോധനത്തിനെതിരെ വീണ്ടും വിഎസ്

അമ്പത് ദിവസത്തിനകം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഏതു ശിക്ഷയും സ്വീകരിക്കാന്‍ മോദി തയ്യാറാണെന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിരതാമസമില്ലാത്ത അദ്ദേഹത്തെ നാടുകടത്താന്‍പോലും നമുക്ക് കഴിയില്ലല്ലോ- നോട്ടു നിരോധന നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് വിഎസ് അച്യുതാനന്ദന്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഇന്നത്തെ ദിനപത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് വിഎസ് മോദിസര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനനാടകം അദ്ദേഹത്തിനെയും സര്‍ക്കാരിനേയും തിരിഞ്ഞുകുത്തുമ്പോഴും അതിനെയൊന്നും മുഖവലയ്‌ക്കെടുക്കാതെ േോദി വൈകാരിക വാചാടോപം നടത്തുകയാണെന്നും വിഎസ് പറയുന്നു. അദ്ധ്വാനിച്ച് സമ്പാദിച്ച പണം ഉപയോഗിക്കാനാവാതെ ഇന്ത്യയിലെ ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ നരേന്ദ്രമോദി വിദേശരാജ്യങ്ങളില്‍ വീണ വായിക്കുകയായിരുന്നു. പ്രധാനമന്ത്രി, ധനമന്ത്രി പിന്നെ പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നിവര്‍ മാത്രമറിഞ്ഞ് ആസൂത്രണം ചെയ്തുവെന്ന് പറയുന്ന പദ്ധതി മറ്റു വേണ്ടപ്പെട്ടവര്‍ മുന്‍കൂട്ടി അറിഞ്ഞു എന്നതിന് തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും വിഎസ് പറഞ്ഞു.

നരേന്ദ്രമോദി ബ്രാന്‍ഡ് അംബാസിഡറായ റിലയന്‍സ് ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യഡേറ്റയും പിന്‍വലിച്ച പഴയ കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കാനുളള സമയവും ഓരേ തിയതിയില്‍ സമാപിക്കുകയാണ്. അതേ റിലയന്‍സിന്റെ ജീവക്കാരനായ നമ്മുടെ റിസര്‍വ് ബാങ്ക് ഗവര്‍ണക്കറിയാമായിരുന്നിരിക്കണം, ഇന്ത്യയില്‍ വിനിമയം നടത്താനുളള കറന്‍സി ഏതാണ്ട് പൂര്‍ണമായി ഇല്ലാതാവുകയാണെന്നും പകരം സംവിധാനം ഒരുക്കിയിട്ടില്ല എന്നുമുളള വിവരം- വിഎസ് ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

കുത്തകകള്‍ക്ക് വേണ്ടി ഇന്ത്യയുടെ സാമ്പത്തിക ഉത്പാദന പ്രക്രിയ നിശ്ചലമാക്കിയ ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവിയാണ് നരേന്ദ്രമോദി ലക്ഷ്യമിടുന്നതെങ്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാലം വിദൂരമല്ലെന്നും വിഎസ് ലേഖനത്തില്‍ വ്യക്തമാക്കുന്നു. നൂറുകോടിയില്‍ അധികം ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ഇന്നുപയോഗിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രാന്‍ഡ് അംബാസിഡറായ റിലയന്‍സ് പോലുളള കുത്തകകളാണെന്നും വിഎസ് ആരോപിക്കുന്നു.

Read More >>