റിസര്‍വ് ബാങ്കിനു മുന്നില്‍ പ്രതിഷേധക്കടലിരമ്പി; ക്യൂവില്‍ നിര്‍ത്തി സ്വന്തം അമ്മയുടെ ശാപം ഏറ്റുവാങ്ങിയ ആളാണ് മോദിയെന്ന് വിഎസ്

സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദി. 95 വയസ് കഴിഞ്ഞ അമ്മയെ പോലും ക്യുവില്‍ കൊണ്ടുപോയി നിര്‍ത്തിയ മോദിക്ക് അദ്ദേഹത്തിന്റെ അമ്മയുടെ ശാപത്തില്‍ നിന്നുപോലും രക്ഷപ്പെടാനാവില്ല- വിഎസ് പറഞ്ഞു.

റിസര്‍വ് ബാങ്കിനു മുന്നില്‍ പ്രതിഷേധക്കടലിരമ്പി; ക്യൂവില്‍ നിര്‍ത്തി സ്വന്തം അമ്മയുടെ ശാപം ഏറ്റുവാങ്ങിയ ആളാണ് മോദിയെന്ന് വിഎസ്

സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാന തലസ്ഥാനത്ത് പ്രതിഷേധം അലയടിച്ചു. തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന്റെ മുന്നിലാണ് സഹകരണബാങ്ക് ജീവനക്കാരുടെ പ്രതിഷേധം നടന്നത്. പ്രതിഷേധം വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

[caption id="attachment_59182" align="aligncenter" width="640"]reserve-bank ഫോട്ടോ: സാബു കോട്ടപ്പുറം[/caption]


സഹകരണ ബാങ്കുകള്‍ക്കെതിരെ കള്ള പ്രചരണങ്ങള്‍ മെനഞ്ഞ് സഗസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തര്‍ക്കാനാണ് പ്രധാനമന്ത്രിയും ബിജെപിയും ശ്രമിക്കുന്നതെന്ന് വിഎസ് പറഞ്ഞു. സ്വന്തം അമ്മയുടെ കയ്യില്‍ ചാപ്പ കുത്തിയ ആളാണ് മോദി. 95 വയസ് കഴിഞ്ഞ അമ്മയെ പോലും ക്യുവില്‍ കൊണ്ടുപോയി നിര്‍ത്തിയ മോദിക്ക് അദ്ദേഹത്തിന്റെ അമ്മയുടെ ശാപത്തില്‍ നിന്നുപോലും രക്ഷപ്പെടാനാവില്ല- വിഎസ് പറഞ്ഞു.

രാജ്യത്തെ സാധാരണക്കാരുടെ വയറ്റത്തടിച്ച് വിദേശങ്ങളിലിരുന്ന് മോദി കുഴലൂതുമ്പോള്‍, സാധാരണക്കാരന്‍ അവന്‍ അധ്വാനിച്ച പണത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കകയാണെന്നും വിഎസ് പറഞ്ഞു. സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സഹകരണ ബാങ്കുകള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

[caption id="attachment_59183" align="aligncenter" width="640"]vyapari ഫോട്ടോ: സാബു കോട്ടപ്പുറം[/caption]

ഇതിനിടെ നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നു സംസ്ഥാനത്തെ വ്യാപാര മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിക്കെതിരെ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന റിസര്‍വ് ബാങ്ക് ധര്‍ണ്ണ പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.

Read More >>