രാമപുരത്തെ കോണ്‍ഗ്രസ് ഹര്‍ത്താലിന് പിന്തുണയറിയിച്ച് വിഎം സുധീരന്‍

സമാധാനപരമായി സമരം ചെയ്തവരെ ജയിലിലടച്ച നടപടി അപലപനീയമാണെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. വില്ലേജ് ഓഫീസ് ഉപരോധിച്ചതിനും ആര്‍ഡിഒയെ തടഞ്ഞതിനുമാണ് വൈദികനുള്‍പ്പെടെയുള്ള 25പേരെ ജയിലിലടച്ചത്.

രാമപുരത്തെ കോണ്‍ഗ്രസ് ഹര്‍ത്താലിന് പിന്തുണയറിയിച്ച് വിഎം സുധീരന്‍

കോട്ടയത്തെ കോട്ടമല പാറമട വിഷയത്തിലെ പോലീസ് ഇടപെടലിനെതിരെ രാമപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനു പിന്തുണയറിയിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. സമാധാനപരമായി സമരം ചെയ്തവരെ ജയിലിലടച്ച നടപടി അപലപനീയമാണെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. വില്ലേജ് ഓഫീസ് ഉപരോധിച്ചതിനും ആര്‍ഡിഒയെ തടഞ്ഞതിനുമാണ് വൈദികനുള്‍പ്പെടെയുള്ള 25പേരെ ജയിലിലടച്ചത്.കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. തോമ സ് ആയിലുകുന്നേല്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കോട്ടമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാമപുരം പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.

Read More >>