കോഹ്ലി കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിൽ; ടെസ്റ്റിൽ നാലാം സ്ഥാനം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി പന്തിൽ കൃത്രിമത്വം കാട്ടിയതായി ആരോപണം ഉയർന്നു. വായിലെ ച്യൂയിംഗത്തിന്റെ അംശം കൊണ്ട് രാജ്കോട്ട് ടെസ്റ്റിനിടെ കൊഹ്ലി പന്തിൽ ഉരയ്ക്കുന്ന ദൃശ്യം ബ്രിട്ടീഷ് ടാബ്‌ളോയ്ഡായ ഡെയ്‌ലി മെയിലാണ് പുറത്തുവിട്ടത്.

കോഹ്ലി കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിൽ; ടെസ്റ്റിൽ  നാലാം സ്ഥാനംഡൽഹി: ന്യൂസിലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും നടന്ന മികച്ച പ്രകടനത്തോടെ ഇന്ത്യൻ നായകന് ഐ.സി.സി റാങ്കിങ്ങിൽ സ്ഥാനക്കയറ്റം. വിരാട് കോഹ്ലി ആദ്യമായി ആദ്യ പത്തു സ്ഥാനക്കാരിൽ ഒരാളായി നാലാം സ്ഥാനത്തേക്ക് ഉയർന്നു.

ഇംഗ്‌ളണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 248 റൺസ് നേടിയ കോഹ്ലി 13 പടവുകൾ കയറിയാണ് കരിയറിൽ ഇതുവരെ നേടിയ ഏറ്റവും ഉയർന്ന റാങ്കിലെത്തിയത്. കുട്ടിക്രിക്കറ്റ് ഫോർമാറ്റിൽ ഒന്നാം സ്ഥാനത്താണെങ്കിലും ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ടോപ് ടെന്നിൽ എത്തുന്നത് ഇതാദ്യം. നേട്ടം സ്വന്തമാക്കുന്ന 11-ആം ഇന്ത്യൻ ബാറ്റ്‌സ്മാനാണ് കോഹ്ലി.


ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്. ഇംഗ്‌ളീഷ് താരം ജോറൂട്ട് രണ്ടാം റാങ്കിലും കേൻ വില്യംസൺ മൂന്നാം റാങ്കിലുമുണ്ട്. ചേതേശ്വർ പുജാരയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ഒൻപതാം റാങ്കാണ് പൂജാരയ്ക്ക്.

രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനം വഴി കോഹ്ലി നേടിയത് 97 പോയിന്റുകളാണ്. ഇതോടെ ഇന്ത്യൻ ക്യാപ്റ്റന് ആകെ 822 പോയിന്റുകളായി. ആദ്യമായാണ് കൊഹ്ലി 800 പോയിന്റ് കടക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് 897 പോയിന്റും റൂട്ടിന് 844 പോയിന്റുമാണുള്ളത്. ടീം റാങ്കിംഗിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.

ഇതിനിടെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി പന്തിൽ കൃത്രിമത്വം കാട്ടിയതായി ആരോപണം ഉയർന്നു. വായിലെ ച്യൂയിംഗത്തിന്റെ അംശം കൊണ്ട് രാജ്കോട്ട് ടെസ്റ്റിനിടെ കൊഹ്ലി പന്തിൽ ഉരയ്ക്കുന്ന ദൃശ്യം ബ്രിട്ടീഷ് ടാബ്‌ളോയ്ഡായ ഡെയ്‌ലി മെയിലാണ് പുറത്തുവിട്ടത്. മാച്ച് റഫറിയുടെയും അമ്പയറുടെയും ശ്രദ്ധയിൽ ഈ കാര്യം പതിയാത്തതിൽ ദുരൂഹതയുണ്ടെന്ന് ബ്രിട്ടീഷ് പത്രം ആരോപിക്കുന്നു.

Read More >>