നോട്ട് പിന്‍വലിച്ച നടപടി രാജ്യനന്മയെക്കരുതി സ്വയം സഹിക്കാം; അതാണ് രാജ്യസ്‌നേഹമെന്ന് വെള്ളാപ്പള്ളി നടേശന്‍

അഞ്ചാറു മാസക്കാലമായി അതീവ പ്രാധാന്യമുള്ള ഈ സര്‍ക്കാര്‍ രഹസ്യം ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും സമയബന്ധിതമായി നടപ്പിലാക്കാനും കഴിഞ്ഞു എന്നുള്ളത് നരേന്ദ്ര മോദി സര്‍ക്കാരിനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണാധികാരികളില്‍ പ്രതീക്ഷയും സ്വപ്നവും കാണണമെങ്കില്‍ ഭരണാധികാരികള്‍ക്ക് പിഴയ്ക്കാത്ത ലക്ഷ്യബോധവും ശക്തമായ നിര്‍വഹണപാടവവും ഉണ്ടായിരിക്കണമെന്നും വെള്ളിപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിച്ച നടപടി രാജ്യനന്മയെക്കരുതി സ്വയം സഹിക്കാം; അതാണ് രാജ്യസ്‌നേഹമെന്ന് വെള്ളാപ്പള്ളി നടേശന്‍

നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയാകെ ഉടച്ചു വാര്‍ക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അതീവ സൂക്ഷ്മവും ഏറെ ജാഗ്രതയും പരിപൂര്‍ണമായും രഹസ്യ സ്വഭാവത്തോടും കൂടിയ ഈ യുദ്ധം ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കടന്നാക്രമിച്ചവര്‍ക്കെതിരെയുള്ള മിന്നലാക്രമണം ആയിരുന്നുവെന്ന് വെള്ളാപ്പള്ളി തന്റെ ഫേസ്ബുക്ക് പേജില്‍ സൂചിപ്പിച്ചു. ഈ നീക്കംകൃത്യമായ ചുവടുവയ്‌പോടെ വ്യക്തമായ ലക്ഷ്യത്തോടെ നടപ്പിലാക്കിയപ്പോള്‍ ഭീകര പ്രവര്‍ത്തനം, കള്ളപ്പണം, കള്ളനോട്ട്, നികുതി വെട്ടിപ്പ്, ഹവാല ഇടപാടുകള്‍, അഴിമതി എന്നിവയ്‌ക്കെതിരെയുള്ള ശക്തമായ പ്രഹരമായി തീര്‍ന്നുവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

അഞ്ചാറു മാസക്കാലമായി അതീവ പ്രാധാന്യമുള്ള ഈ സര്‍ക്കാര്‍ രഹസ്യം ചോര്‍ന്നുപോകാതെ സൂക്ഷിക്കാനും സമയബന്ധിതമായി നടപ്പിലാക്കാനും കഴിഞ്ഞു എന്നുള്ളത് നരേന്ദ്ര മോദി സര്‍ക്കാരിനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയിരിക്കുന്നു. ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണാധികാരികളില്‍ പ്രതീക്ഷയും സ്വപ്നവും കാണണമെങ്കില്‍ ഭരണാധികാരികള്‍ക്ക് പിഴയ്ക്കാത്ത ലക്ഷ്യബോധവും ശക്തമായ നിര്‍വഹണപാടവവും ഉണ്ടായിരിക്കണമെന്നും വെള്ളിപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്രയേറെ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ക്ക് കൂടി പരിഹാരം കണ്ടുകൊണ്ട് കൃത്യമായ ആസൂത്രണത്തോടുകൂടി ഒരു വന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും ചില ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അത് കേവലം രാജ്യനന്മയെ കരുതി സ്വയം നമുക്ക് സഹിക്കാമെന്നും വെള്ളാപ്പള്ളി പറയുന്നു. ഓരോ ഭാരതീയനും അതിര്‍ത്തി കാക്കുന്ന പട്ടാളത്തെപ്പോലെ സാമ്പത്തിക യുദ്ധത്തിനെതിരെയുള്ള കാവലാളായി മാറാന്‍ കഴിയുന്നതാണ് രാജ്യസ്‌നേഹമെന്നും വെള്ളാപ്പള്ളി പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

Read More >>