കരുത്തനും മിടുക്കനുമാണ് എംഎം മണിയെന്നു വെള്ളാപ്പള്ളി; താന്‍ മണിയാശാന്റെ ആരാധകന്‍

തന്നെ ചീത്ത പറഞ്ഞാല്‍ കുറച്ച് വോട്ട് കിട്ടുമെന്ന് കരുതി എംഎം മണി അടവുനയമെടുത്തതാണ്. പക്ഷെ അന്ന് അദ്ദേഹത്തിന് വേണ്ടി പള്ളിമണിയടിച്ചവര്‍ കൈവിട്ടു. അങ്ങനെയുണ്ടായില്ലായിരുന്നെങ്കില്‍ കുറച്ചുകൂടി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണി ജയിച്ചേനെ- വെള്ളാപ്പള്ളി പറഞ്ഞു.

കരുത്തനും മിടുക്കനുമാണ് എംഎം മണിയെന്നു വെള്ളാപ്പള്ളി; താന്‍ മണിയാശാന്റെ ആരാധകന്‍

ഹൈറേഞ്ചുകാരുടെ മണിയാശാന്‍ കേരളത്തിന്റെ പൊതുസ്വത്തായി തീര്‍ന്നതില്‍ അഭിമാനമുണ്ടെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കരുത്തനും മിടുക്കനുമാണ് എംഎം മണിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഉള്ളിന്റെയുള്ളില്‍ താന്‍ ഒരു ഈഴവനാണെന്ന് എം.എം മണി തന്നോട് പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. തന്നെ ചീത്ത പറഞ്ഞാല്‍ കുറച്ച് വോട്ട് കിട്ടുമെന്ന് കരുതി എംഎം മണി അടവുനയമെടുത്തതാണ്. പക്ഷെ അന്ന് അദ്ദേഹത്തിന് വേണ്ടി പള്ളിമണിയടിച്ചവര്‍ കൈവിട്ടു. അങ്ങനെയുണ്ടായില്ലായിരുന്നെങ്കില്‍ കുറച്ചുകൂടി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണി ജയിച്ചേനെ- വെള്ളാപ്പള്ളി പറഞ്ഞു.

എംഎം മണി സ്വന്തം ഭാഷയില്‍ ചീത്ത പറഞ്ഞപ്പോള്‍ തന്റെതായ ഭാഷയില്‍ അതിന് മറുപടി പറഞ്ഞുവെന്നേയുള്ളുവെന്നും അതല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. താന്‍ മണിയാശാന്റെ ആരാധകനായിരുന്നുവെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി. പിണറായി വിജയന്‍ ഒന്നും കാണാതെ എം.എം മണിയെ മന്ത്രിയാക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read More >>