ഇടുക്കിയില്‍ പാമ്പുകളെ കൊന്ന് വെനം ശേഖരിക്കുന്നുവെന്ന വാര്‍ത്ത; പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് പ്രതികരിക്കുന്നു

കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു പ്രതിവിധിയായി പാമ്പിന്‍ വെനത്തില്‍ ഉദ്പാദിപ്പിക്കുന്ന ഔഷധങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്.

ഇടുക്കിയില്‍ പാമ്പുകളെ കൊന്ന് വെനം ശേഖരിക്കുന്നുവെന്ന വാര്‍ത്ത; പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് പ്രതികരിക്കുന്നു

ഇടുക്കി ജില്ലയില്‍ പാമ്പിന്‍ വെനം വില്‍ക്കുന്ന ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനുവേണ്ടി പാമ്പുകളെ പിടികൂടി കൊലപ്പെടുത്തുകയാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. വിപണിയില്‍ പാമ്പിന്‍ വെനത്തിന്റെ വില കണ്ടറിഞ്ഞാണ് ചില സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു പ്രതിവിധിയായി പാമ്പിന്‍ വെനത്തില്‍ ഉദ്പാദിപ്പിക്കുന്ന ഔഷധങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്.


എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു വ്യക്തമാക്കി പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് രംഗത്തെത്തി. ഇടുക്കി ജില്ലയില്‍ പാമ്പുകളെ കൊല്ലാറുണ്ട്. പക്ഷേ അതു പേടികൊണ്ടാണ്. അതല്ലാതെ പാമ്പിന്‍ വെനം ശേഖരിക്കാന്‍ പാമ്പുകളെ കൊല്ലുന്നുവെന്ന പ്രചരണം അസംബന്ധമാണെന്നും വാവസുരേഷള നാരദയോടു പറഞ്ഞു.

പാമ്പുകളെ കൊന്ന ശേഷം വെനം ശേഖരിക്കാന്‍ കഴിയില്ല. ജീവിച്ചിരിക്കുന്ന പാമ്പുകളില്‍ നിന്നും വെനം ശേഖരിക്കന്‍ അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറികള്‍ തന്നെ വേണ്ടിവരും. എടുക്കുന്ന വെനം പുറത്തു സൂക്ഷിക്കാനും കഴിയില്ല. പുറത്തു സൂക്ഷിച്ചാല്‍ ഏതാനും നിമിഷങ്ങള്‍ക്കകം അത് ഉപയോഗശൂന്യമായി മാറും. വെനം സൂക്ഷിക്കുന്നതിനും അത്യാധുനിക സൗകര്യങ്ങള്‍ ആവശ്യമാണ്. ഈ ഒരു സാഹചര്യം നിലനില്‍ക്കേ പാമ്പുകളെ കൊലപ്പെടുത്തി ചിലര്‍ വെനം ശേഖരിക്കുന്നുവെന്ന് പറയുന്നത് വെറുതെയാണ്- വാവസുരേഷ് പറഞ്ഞു.

ജനങ്ങള്‍ പേടിമൂലമാണ് പാമ്പുകളെ കൊല്ലുന്നത്. പക്ഷേ പാമ്പുകളെ കൊല്ലുന്നത് വരും കാലങ്ങളില്‍ ജൈവവൈവിദ്ധ്യ്തിനു ഗുരുതരമായ പോറല്‍ വീഴ്ത്തും- വാവസുരേഷ് പറഞ്ഞു. അതിനാല്‍ കഴിയുമെങ്കില്‍ പാമ്പുകളെ ഉപദ്രവിക്കാതെ വെറുതേ വിടണമെന്നും അദ്ദേഹം പറഞ്ഞു.

Read More >>