തനിക്കു പാമ്പുകടിയേറ്റു; എന്നാല്‍ വലിയ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നു വാവ സുരേഷ്

പാമ്പുകടിയേറ്റ വിവരം ഫേസ്ബുക്കിലൂടെയാണ് വാവ അറിയിച്ചത്. താന്‍ ഇപ്പോള്‍ ഇങ്ങനൊരു പോസ്റ്റ് ഇടാന്‍ കാരണം സുഖവിവരം അറിയാനായി സുഹൃത്തുക്കള്‍ ഇന്നും നാളെയും വിളിക്കരുതെന്നു പറയാനാണെന്നും ഒട്ടനവധി കോളുകളാണ് തനിക്കു വന്നുകൊണ്ടിരിക്കുന്നതെന്നും വാവ അറിയിച്ചു. അതുകൊണ്ട് ദയവുചെയ്ത് അത്യാവശ്യക്കാര്‍ മാത്രം കോള്‍ ചെയ്യുക എന്നും വാവ സുരേഷ് ആവശ്യപ്പെടുന്നു.

തനിക്കു പാമ്പുകടിയേറ്റു; എന്നാല്‍ വലിയ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നു വാവ സുരേഷ്

തനിക്ക് പാമ്പുകടിയേറ്റെന്നും എന്നാല്‍ വലിയ ശാരീരിക ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും പാമ്പുകളുടെ തോഴന്‍ വാവ സുരേഷ്. പാമ്പുകടിയേറ്റ വിവരം ഫേസ്ബുക്കിലൂടെയാണ് വാവ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് മാന്നാര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകളെ പറ്റി ക്ലാസെടുക്കവെയാണ് വാവ സുരേഷിന് കടിയേറ്റത്. വാവയുടെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തുകയായിരുന്നു. എന്നാല്‍ ഇതിന്റെ വിവരം അന്വേഷിച്ച് നിരവധി ഫോണ്‍ കോളുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് സുഖവിവരം അറിയിച്ച് വാവ തന്നെ രംഗത്തുവന്നത്.


തനിക്ക് മൂര്‍ഖന്റെ കടിയേറ്റു എന്ന വാര്‍ത്ത ശരിയാണെന്നും എന്നാല്‍ ശാരീരികമായി വലിയ ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ലെന്നും വാവ വ്യക്തമാക്കി. തന്റെ സേവനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സുരേഷ് പറയുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ ഇങ്ങനൊരു പോസ്റ്റ് ഇടാന്‍ കാരണം സുഖവിവരം അറിയാനായി സുഹൃത്തുക്കള്‍ ഇന്നും നാളെയും വിളിക്കരുതെന്നു പറയാനാണെന്നും ഒട്ടനവധി കോളുകളാണ് തനിക്കു വന്നുകൊണ്ടിരിക്കുന്നതെന്നും വാവ അറിയിച്ചു. അതുകൊണ്ട് ദയവുചെയ്ത് അത്യാവശ്യക്കാര്‍ മാത്രം കോള്‍ ചെയ്യുക എന്നും വാവ സുരേഷ് ആവശ്യപ്പെടുന്നു.

28 വര്‍ഷത്തെ സേവനത്തിനിടെ 50,000 ത്തോളം പാമ്പുകളെ പിടികൂടിയതായി വാവ പറയുന്നു. ഇവയില്‍ 62 രാജവെമ്പാലകളും ഉള്‍പ്പെടുന്നു. പാമ്പ് പിടിത്തത്തിനിടെ 3,000ത്തിലധികം തവണ വാവ സുരേഷിന് കടിയേറ്റു. ഇതില്‍ കൂടുതല്‍ കടിച്ചിട്ടുള്ളതും രണ്ടുപ്രാവശ്യം വെന്റിലേറ്ററിലാക്കിയതും മൂര്‍ഖനാണ്. ഇതുവരെ എട്ടു തവണയാണ് വാവ മെഡിക്കല്‍ ഐസിയുവിലായിട്ടുള്ളത്. അതേസമയം, പാമ്പിനെ പിടിക്കാന്‍ ആരില്‍ നിന്നും വാങ്ങാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

വാവ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Read More >>