കെപി ശശികലയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വല്ലപ്പുഴ സ്‌കൂളിലെ കുട്ടികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു; സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് അധ്യാപകര്‍

വല്ലപ്പുഴയെ പാകിസ്താനെന്ന് വിളിച്ച് ആക്ഷേപിച്ച ശശികലയെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും നടന്നു. തുടര്‍ന്ന് അധ്യാപകര്‍ സ്‌കൂളിന് അവധി നല്‍കി.

കെപി ശശികലയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വല്ലപ്പുഴ സ്‌കൂളിലെ കുട്ടികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു; സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് അധ്യാപകര്‍

കെപി ശശികല വിഷയത്തില്‍ വല്ലപ്പുഴ സ്‌കൂളില്‍ നാടകീയ സംഭവങ്ങള്‍. ഹിന്ദുഐക്യവേദി നേതാവ് കെപി ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ശശികലയ്ക്ക് എതിരായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളിലെ മതിലുകളില്‍ നോട്ടീസുകളും പതിച്ചിട്ടുണ്ട്. വല്ലപ്പുഴയെ പാകിസ്താനെന്ന് വിളിച്ച് ആക്ഷേപിച്ച ശശികലയെ സ്‌കൂളില്‍ നിന്നും പറുഐത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനവും നടന്നു. തുടര്‍ന്ന് അധ്യാപകര്‍ സ്‌കൂളിന് അവധി നല്‍കി.


ശശികല സ്‌കൂളില്‍ തുടരുന്നത് നാടിനും സ്‌കൂളിനും അപമാനമാണെന്ന് ജനകീയ പ്രതികരണ വേദിയും ആരോപിച്ചിരുന്നു. വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കുറ്റമടക്കം ചാര്‍ജ് ചെയ്യപ്പെട്ട വ്യക്തിയാണ് ശശികലയെന്നും കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്നത് സ്‌കൂളുകളില്‍ ആണെന്നിരിക്കെ ഇത്തരം ശശികലമാരുടെ അധ്യാപനം ഒരു നിലയ്ക്കും അനുവദിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വല്ലാപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും കൊലവിളി നടത്താനും ആര്‍എസ്എസിന് പ്രചോദനം നല്‍കുന്നത് ശശികലയാണെന്നും ജനകീയ പ്രതികരണ വേദി ആരോപിക്കുന്നു.

ശശികലയുടെ മതവിദ്വേഷം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ ഇവര്‍ക്കെതിരെ കേരള പോലീസ് 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്ക്കെതിരെ കേസെടുത്തത്.

Read More >>