ഞങ്ങളുടെ കുട്ടികളെ ശശികല പഠിപ്പിക്കേണ്ട; മതവിദ്വേഷ പ്രസംഗം നടത്തുന്ന കെപി ശശികല വല്ലപ്പുഴ സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന ആവശ്യവുമായി വല്ലപ്പുഴ ജനകീയ പ്രതികരണവേദി

കേരളത്തിനകത്തും പുറത്തും വര്‍ഗ്ഗീയ പ്രസംഗം നടത്തി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യം തകര്‍ത്തുകൊണ്ടിരിക്കുന്ന കെപി ശശികലയുടെ പേരില്‍ കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശശികല വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനമായി തുടരുകയാണെന്നും ജനകീയ പ്രതികരണ വേദിയുടെ സംഘാടകര്‍ സൂചിപ്പിക്കുന്നു.

ഞങ്ങളുടെ കുട്ടികളെ ശശികല പഠിപ്പിക്കേണ്ട; മതവിദ്വേഷ പ്രസംഗം നടത്തുന്ന കെപി ശശികല വല്ലപ്പുഴ സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന ആവശ്യവുമായി വല്ലപ്പുഴ ജനകീയ പ്രതികരണവേദി

മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതയ്ക്കും കോട്ടം വരുത്തുന്ന രീതിയില്‍ മതവിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ വല്ലപ്പുഴക്കാര്‍ രംഗത്ത്. ശശികല അധ്യാപനവൃത്തി നടത്തുന്ന വല്ലപ്പുഴ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ശശികലയെ ഒഴിവാക്കണമെന്ന ആവശ്യവുമായി വല്ലപ്പുഴ ജനകീയ പ്രതികരണ വേദി ഇന്ന് ജനകീയ മാര്‍ച്ച് നടത്തുകയാണ്. വൈകുന്നേരം അഞ്ചു മണിക്ക് അപ്പംകണ്ടം സെന്ററില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുന്നത്.


Vallappuzha High Schoolകേരളത്തിനകത്തും പുറത്തും വര്‍ഗ്ഗീയ പ്രസംഗം നടത്തി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യം തകര്‍ത്തുകൊണ്ടിരിക്കുന്ന കെപി ശശികലയുടെ പേരില്‍ കേരള പോലീസ് 153 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശശികല വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനമായി തുടരുകയാണെന്നും ജനകീയ പ്രതികരണ വേദിയുടെ സംഘാടകര്‍ സൂചിപ്പിക്കുന്നു. ആര്‍എസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് ശശികലയാണെന്നും കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലയുടെ അധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി ചുണ്ടിക്കാട്ടുന്നു.

മുന്‍കാലങ്ങളില്‍ ശശികല ചെയ്ത പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിവാദമായിക്കൊണ്ടിരിക്കേയാണ് ഇത്തരമൊരു നീക്കവുമായി ശശികല ജോലിചെയ്യുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന നാട്ടുകാര്‍ തന്നെ രംഗത്തെത്തിയത്. ശശികല ഓണത്തിനോടനുബന്ധിച്ച് വാമനവാദം ഉയര്‍ത്തിക്കൊണ്ടുവന്നതും 'ആറ്റിങ്ങല്‍' കടലില്‍ ഹിന്ദുക്കള്‍ക്ക് മീന്‍പിടിക്കാന്‍ അനുവാദമില്ലെന്ന് പറഞ്ഞതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

(റിപ്പോർട്ട്: പി സി ജിബിൻ, എഡിറ്റർ: പ്രഹ്ളാദ് രതീഷ് തിലകൻ)

ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയ്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു


‘കെ പി ശശികല കലാപത്തിന് കോപ്പുകൂട്ടുന്നു’: പ്രസംഗത്തിനെതിരെ പോലീസിൽ പരാതി


ഹിന്ദുമതത്തിനെതിരെയുള്ള വിവേചനം തുറന്നു കാട്ടല്‍ ഇനിയും തുടരുമെന്ന് കെപി ശശികല; തന്നെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട

Read More >>