വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്; കോടതി നിര്‍ദേശമുണ്ടെങ്കില്‍ മാത്രം അറസ്റ്റ്

പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചില്ലെന്നും പോലിസ് പറഞ്ഞു. അതുകൊണ്ടുതന്ന കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ പ്രതിസ്ഥാനത്തുള്ള ജയന്തനെ അസ്റ്റ് ചെയ്യാന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.

വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്; കോടതി നിര്‍ദേശമുണ്ടെങ്കില്‍ മാത്രം അറസ്റ്റ്

തൃശൂര്‍: സിപിഎം കൗണ്‍സിലര്‍ ജയന്തന്‍ ആരോപണവിധേയനായ വടക്കാഞ്ചേരി പീഡനക്കേസില്‍ തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചില്ലെന്നും പോലിസ് പറഞ്ഞു. അതുകൊണ്ടുതന്ന കോടതി നിര്‍ദേശം ഉണ്ടായാല്‍ മാത്രമേ പ്രതിസ്ഥാനത്തുള്ള ജയന്തനെ അസ്റ്റ് ചെയ്യാന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.

ഈമാസം മൂന്നിന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സാമൂഹികപ്രവര്‍ത്തകയും നടിയുമായ പാര്‍വ്വതിക്കുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുവതിയും ഭര്‍ത്താവും പീഡന വിവരം വെളിപ്പെടുത്തിയത്. രണ്ടുവര്‍ഷം മുമ്പ് തന്നെ ജയന്തനടങ്ങുന്ന നാലംഗ സംഘം പലതവണ പീഡിപ്പിച്ചതായും കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് പരിശ്രമിച്ചതായും യുവതി ആരോപിച്ചിരുന്നു. വിഷയത്തില്‍ യുവതി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതോടൊപ്പം, യുവതിയോട് അപമര്യാദയായി പെരുമാറുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത പേരാമംഗലം സിഐ മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്യുകയും മുമ്പുനടന്ന കേസന്വേഷണത്തല്‍ വീഴ്്ച വ്യക്തമായതിനെ തുടര്‍ന്ന് അന്വഷണ സംഘത്തെ മാറ്റുകയും ചെയ്തിരുന്നു. എഎസ്പി ജി പൂങ്കുഴലിയും സംഘവുമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

Read More >>