കെടി ജീലീല്‍ ശബരിമല തീര്‍ത്ഥം വാങ്ങുന്ന ഫോട്ടോ ഒഴിവാക്കിയെന്ന മുരളീധരന്റെ ആരോപണം പച്ചക്കള്ളം; തെറ്റ് ചൂണ്ടിക്കാട്ടിയ ചാനല്‍ അവതാരകനു മുന്നില്‍ ഉരുണ്ടുകളിച്ച് രക്ഷപ്പെട്ട് മുരളീധരന്‍

ജലീല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ആദ്യ ചിത്രം തന്നെ തീര്‍ത്ഥം വാങ്ങുന്നതാണെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എങ്കില്‍ അത് പിന്നീട് എഡിറ്റ് ചെയ്ത് ചേര്‍ത്തതായിരിക്കുമെന്ന് ചര്‍ച്ചയില്‍ മുരളീധരന്‍ വാദിക്കുകയും ചെയ്യുന്നുണ്ട്.

കെടി ജീലീല്‍ ശബരിമല തീര്‍ത്ഥം വാങ്ങുന്ന ഫോട്ടോ ഒഴിവാക്കിയെന്ന മുരളീധരന്റെ ആരോപണം പച്ചക്കള്ളം; തെറ്റ് ചൂണ്ടിക്കാട്ടിയ ചാനല്‍ അവതാരകനു മുന്നില്‍ ഉരുണ്ടുകളിച്ച് രക്ഷപ്പെട്ട് മുരളീധരന്‍

കെടി ജലീല്‍ ശബരിമല സന്ദര്‍ശനം നടത്തിയത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തീര്‍ത്ഥം വാങ്ങുന്ന ഫോട്ടോ തന്ത്രപൂര്‍വ്വം ഒഴിവാക്കിയെന്ന ബിജെപി നേതാവ് വി മുരളീധരന്റെ ആരോപണം പച്ചക്കള്ളം. ഇക്കാര്യം ചൂണ്ടിക്കാട്ടിയ ചാനല്‍ അവതാരകനു മുന്നില്‍ ഉരുണ്ടുകളിച്ച് വി മുരളീധരന്‍ ചര്‍ച്ചയില്‍ നിന്നും രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി നടന്ന റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറിലാണ് ഈ സംഭവങ്ങള്‍.

കെടി ജലീല്‍ സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശബരിമല ഫോട്ടോ കളില്‍ അദ്ദേഹം മേല്‍ശാന്തിയില്‍ നിന്ന് തീര്‍ത്ഥം വാങ്ങുന്ന ഫോട്ടോ തന്ത്രപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നത് ആരെ ഭയന്നാണെന്നായിരുന്നു മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരു്ന്നത്. ഇക്കാര്യം തെറ്റാണെന്നാണ് അവതാരകന്‍ ചൂണ്ടിക്കാട്ടിയത്. ജലീല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ആദ്യ ചിത്രം തന്നെ തീര്‍ത്ഥം വാങ്ങുന്നതാണെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എങ്കില്‍ അത് പിന്നീട് എഡിറ്റ് ചെയ്ത് ചേര്‍ത്തതായിരിക്കുമെന്ന് ചര്‍ച്ചയില്‍ മുരളീധരന്‍ വാദിക്കുകയും ചെയ്യുന്നുണ്ട്.


അങ്ങനെ സാധ്യമല്ലെന്ന് അവതാരകന്‍ പറയുമ്പോള്‍ അത് നിങ്ങള്‍ക്കെങ്ങനെ പറയാനാകും എന്നാണ് മുരളീധരന്റെ മറുചോദ്യം. ഇനി അബദ്ധമാണെങ്കില്‍ അബദ്ധമാണെന്നു വച്ചോ എന്നും മുരളീധരന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് നിസാരമായ അബദ്ധമല്ല ഗുരുതരമായ ഒരു ആരോപണമാണെന്ന് അവതാരകന്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള ആരോപണമാണ് ഇതെന്നും അവതാരകന്‍ സൂചിപ്പിക്കുന്നു. ഇതിനുമറുപടിയായി പോസ്റ്റില്‍ ഒരു മതസ്പര്‍ദ്ധയുമില്ലെന്നാണ് മുരളീധരന്‍ പറയുന്നത്.

തങ്കള്‍ക്ക് അബദ്ധം പറ്റിയതാണെങ്കില്‍ അത് സമ്മതിക്കേണ്ടതല്ലേയെന്നും വസ്തുതാപരമായി ഒരു തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തേണ്ടതല്ലേയെന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. വസ്തുതാപരമായി തെറ്റൊന്നും ആ പോസ്റ്റിന് ഇല്ല എന്നാണ് മുരളീധരന്‍ ആ ചോദ്യത്തിനും മറുപടി പറയുന്നത്. നിങ്ങള്‍ പറയുന്ന കാര്യം ശരിയല്ല എന്ന് പറയുന്ന അവതാരകനോട് ശരിയല്ലെങ്കില്‍ ശരിയല്ല എന്ന ഒഴുക്കന്‍ മറുപടിയാണ് മുരളീധരനില്‍ നിന്നുണ്ടാകുന്നത്. എന്നാല്‍ ആ തെറ്റ് തിരുത്തൂ, അതിനുള്ള സുവര്‍ണ്ണാവസരമാണ് ഇത് എന്ന് അവതാരകന്‍ സൂചിപ്പിക്കുമ്പോള്‍ സുവര്‍ണ്ണാവസരം ഇനിയുമുണ്ടാകുമെന്ന് പറഞ്ഞ് മുരളീധരന്‍ സംസാരം അവസാനിപ്പിക്കുന്നു.

[video width="400" height="222" mp4="http://ml.naradanews.com/wp-content/uploads/2016/11/Muraleedharan.mp4"][/video]

Read More >>