ഐഎസ് ഭീഷണി; ഇന്ത്യയിലുള്ള യുഎസ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആഗോളതലത്തില്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എംബസി അറിയിച്ചു.

ഐഎസ് ഭീഷണി; ഇന്ത്യയിലുള്ള യുഎസ് പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്ത്യയെ ലക്ഷ്യം വെക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് യുഎസ് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കി. അമേരിക്കന്‍ ആഭ്യന്തര വകുപ്പ് ആഗോളതലത്തില്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് എംബസി അറിയിച്ചു.

രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് സ്പോട്ടുകളില്‍ പോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം കേന്ദ്രങ്ങള്‍ ഐഎസ് ലക്ഷ്യം വച്ചേക്കാമെന്നും എംബസി പുറത്തിറക്കിയ ജാഗ്രത നിര്‍ദ്ദേശ കുറിപ്പില്‍ പറയുന്നു.  മതകേന്ദ്രങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍, ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്.

Read More >>