അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വ്യക്തമായ മുന്നേറ്റം; ഫ്‌ളോറിഡയും നോര്‍ത്ത് കരോലിനയും ട്രംപിന്

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ട്രംപ് 128 ഉം, ഹില്ലരി 104 ഇലക്ട്രല്‍ വോട്ടുമാണ് നേടിയത്. ഡെമോക്രാറ്റിക് ശക്തി കേന്ദ്രങ്ങളിലും ട്രംപ് മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വ്യക്തമായ മുന്നേറ്റം; ഫ്‌ളോറിഡയും നോര്‍ത്ത് കരോലിനയും ട്രംപിന്

തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് മുന്നില്‍. ഫലമറിഞ്ഞ 25 സംസ്ഥാനങ്ങളില്‍ പതിനഞ്ചിടത്ത് ട്രംപും പത്തിടത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണും വിജയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ട്രംപ് 128 ഉം, ഹില്ലരി 104 ഇലക്ട്രല്‍ വോട്ടുമാണ് നേടിയത്. ഡെമോക്രാറ്റിക് ശക്തി കേന്ദ്രങ്ങളിലും ട്രംപ് മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് കരുതുന്ന ഫ്‌ളോറിഡയും നോര്‍ത്ത് കരോലിനയും ട്രംപ് നേടി. 50 സംസ്ഥാനങ്ങളിലെ 538 ഇലക്ടര്‍മാരാണ് ജയം തീരുമാനിക്കുന്നത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്നവര്‍ വിജയിക്കും. കെന്റക്കി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, സൗത്ത് കരോളിന, അലബാമ, ഒഹായോ, സൗത്ത് ഡക്കോട്ട, ഓക്ലഹോമ, ടെക്‌സസ്, കാന്‍സസ് എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയി, ന്യൂജേഴ്‌സി, മസാച്യുസെറ്റ്‌സ്, മേരിലാന്‍ഡ്, ന്യൂയോര്‍ക്ക്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളിലാണ് ഹില്ലരി വിജയിച്ചത്.