അധികാരമേറ്റാല്‍ ഉടന്‍ മൂന്ന് മില്യണ്‍ അനധികൃത പ്രവാസികളെ നാടുകടത്തുമെന്ന് ഡോണാള്‍ഡ് ട്രംപ്

തന്‍റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ട്രംപ് ആവര്‍ത്തിച്ച കാര്യം ട്രംപ് ഈ അഭിമുഖത്തിലും ആവര്‍ത്തിച്ചു..അമേരിക്കയുടെയും മെക്സിക്കോയുടെയും ഇടയില്‍ മതില്‍ ഉയരുക തന്നെ ചെയ്യും. കുടിയേറ്റം ഒഴിപ്പിക്കുന്ന നടപടിയില്‍ നിന്നും താന്‍ പിന്നോട്ടില്ല എന്നും ട്രംപ് പറയുന്നു.

അധികാരമേറ്റാല്‍ ഉടന്‍ മൂന്ന് മില്യണ്‍ അനധികൃത പ്രവാസികളെ നാടുകടത്തുമെന്ന് ഡോണാള്‍ഡ് ട്രംപ്

താന്‍ അധികാരമേറ്റാല്‍ ഉടന്‍ തന്നെ മൂന്ന് മില്യണ്‍ അനധികൃത പ്രവാസികളെ നാടുകടത്തുമെന്നു അമേരിക്കയുടെ നിയുക്ത പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. സി.ബി.എസ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആളുകളെ അവരുടെ ക്രിമിനല്‍ പശ്ചാത്തലം അനുസരിച്ചായിരിക്കും താന്‍ നടപടികള്‍ സ്വീകരിക്കുക എന്നും ട്രംപ് പറഞ്ഞു.

"ക്രിമിനലുകള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ മയക്കുമരുന്ന് ലോബി എന്നിവര്‍, അവര്‍ എണ്ണത്തില്‍ എത്രയുണ്ടെങ്കിലും.. അത് രണ്ടു മില്യണ്‍ അല്ലെങ്കില്‍ മൂന്ന് മില്യണാകട്ടെ അവരെ ഞങ്ങള്‍ രാജ്യത്തിന്‌ പുറത്താകും"


തന്‍റെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ട്രംപ് ആവര്‍ത്തിച്ച കാര്യം ട്രംപ് ഈ അഭിമുഖത്തിലും ആവര്‍ത്തിച്ചു..അമേരിക്കയുടെയും മെക്സിക്കോയുടെയും ഇടയില്‍ മതില്‍ ഉയരുക തന്നെ ചെയ്യും. കുടിയേറ്റം ഒഴിപ്പിക്കുന്ന നടപടിയില്‍ നിന്നും താന്‍ പിന്നോട്ടില്ല എന്നും ട്രംപ് പറയുന്നു.

"രാജ്യത്തിന്‍റെ അതിര്‍ത്തി സുരക്ഷിതമാകുകയും കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തതിന് ശേഷം ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇവിടെ കുടിയേറ്റക്കാരായി എത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിക്കും. അനധികൃതമായി ഇനി ഇവിടെ ആര്‍ക്കും തുടരാന്‍ കഴിയില്ല. രാജ്യത്തിന്‍റെ അതിര്‍ത്തി ഞങ്ങള്‍ തീര്‍ച്ചയായും സുരക്ഷിതമാക്കും."

എക്സിറ്റ് പോള്‍ ഫലത്തെ അമ്പരിപ്പിക്കുന്ന രീതിയില്‍ മറിക്കടന്നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ്റ് സ്ഥാനത്തേക്ക് അടുക്കുന്നത്. അമേരിക്കയെ വീണ്ടും അതിന്‍റെ പ്രതാപകാലത്തേക്ക് മടക്കി വരുത്തുവാനാണ് തന്‍റെ ശ്രമം എന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി ട്രംപ് നടപ്പില്‍ വരുത്തുമെന്നു പറയുന്ന കുടിയേറ്റ നിരോധനനയം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രസ്താവിച്ച കുടിയേറ്റവിരുദ്ധ കാഴ്ചപാടുകള്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുവാന്‍ പോകുന്നത് എന്ന ചര്‍ച്ചകളും ലോകവ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു.

നിയമാനുസൃതമല്ല എന്ന് ട്രംപ് നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ പ്രകാരം അമേരിക്കന്‍ നാടുകളില്‍ ഏകദേശം 2 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കണക്കുക്കൂട്ടുന്നത്. ഇതില്‍ തന്നെ പതിനായിരത്തൊളം മലയാളികളും ഉണ്ടാകും. സുവിശേഷ പ്രചാരണവുമായും മറ്റും ബന്ധപ്പെട്ടു അമേരിക്കയില്‍ എത്തിയവരാണ് ഇക്കൂട്ടത്തില്‍ അധികവും.

ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധനയം ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.