ക്രൂരനായ എകാധിപതി നാടു നീങ്ങി: ക്യൂബയ്ക്ക് ഇനി സുന്ദരമായ നാളുകളെന്ന് ട്രംപ്

ലോകം നെഞ്ചിലേറ്റിയ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍കാസ്‌ട്രോയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ക്രൂരനായ എകാധിപതി നാടു നീങ്ങി: ക്യൂബയ്ക്ക് ഇനി സുന്ദരമായ നാളുകളെന്ന് ട്രംപ്

ലോകം നെഞ്ചിലേറ്റിയ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍കാസ്‌ട്രോയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രൂരനായ ഏകാധിപതി ഇല്ലാതായെന്നും ക്യൂബന്‍ ജനതയ്ക്ക് സുന്ദരമായ നിമിഷങ്ങളാണ് വരാനിരിക്കുന്നതെന്നും ട്രംപ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.

കാസ്‌ട്രോയുടെ മരണം സ്ഥിരീകരിച്ചതിനു ശേഷം ഫിദല്‍ കാസ്‌ട്രോ മരിച്ചുവെന്ന ചുരുങ്ങിയ വാക്കുകളില്‍ ട്വീറ്റ് ചെയ്ത ട്രംപ് വാര്‍ത്താക്കുറിപ്പിലാണ് കാസ്‌ട്രോയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.അടിച്ചമര്‍ത്തലിന്റെയും ദാരിദ്ര്യത്തിന്റെയും കാലങ്ങള്‍ ഇനി ക്യൂബയില്‍ ഉണ്ടാകില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ച ട്രംപ് ക്യൂബന്‍ ജനതയുടെ പുരോഗതിയ്ക്കായി താന്‍ മുന്നില്‍ നില്‍ക്കുമെന്ന ഉറപ്പ് നല്‍കി.


കാസ്‌ട്രോ മൂലം ക്യൂബയില്‍ ഉണ്ടായ മരണങ്ങളും ദുരന്തങ്ങളും മായ്ച്ചു കളയാന്‍ സാധിക്കില്ലെങ്കിലും ക്യൂബയെ സമൃദ്ധിയിലേയ്ക്കും സ്വാതന്ത്യത്തിലേയ്ക്കും നയിക്കാന്‍ സാധ്യമായതെല്ലാം അമേരിക്ക ചെയ്യുമെന്നും ട്രംപ് പറയുന്നു. എന്നാല്‍ ഫിദല്‍ കാസ്‌ട്രോ ലോകത്ത് ചെലുത്തിയ സ്വാധീനം ചിരിത്രം വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രതികരണം. അമേരിക്കയ്ക്കും ക്യൂബയ്ക്കും നല്ല അയല്‍ക്കാരായിരിക്കാന്‍ സാധിക്കുമെന്നും ഒബാമ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്വേച്ഛാധിപതി കാസ്‌ട്രോ മരിച്ചുവെന്നായിരുന്നു നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെയും പ്രതികരണം.