സദാനന്ദ ഗൗഡയുടെ സഹോദരന്‍ അന്തരിച്ചു: ബില്ലടക്കാന്‍ നല്‍കിയത് പഴയ നോട്ടുകള്‍; മൃതദേഹം വിട്ടുനല്‍കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍

ആശുപത്രി ബില്ലടക്കാന്‍ നിരോധിത നോട്ടുകളാണ് സദാനന്ദ ഗൗഡ നല്‍കിയത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

സദാനന്ദ ഗൗഡയുടെ സഹോദരന്‍ അന്തരിച്ചു: ബില്ലടക്കാന്‍ നല്‍കിയത് പഴയ നോട്ടുകള്‍; മൃതദേഹം വിട്ടുനല്‍കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍

മംഗളുരു: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ സഹോദരന്‍ ഡിവി ഭാസ്‌കര്‍ (56) അന്തരിച്ചു. മംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ അഞ്ചുമാസമായി ചികില്‍സയിലായിരുന്നു.

ഒരു മാസം മുമ്പ് മഞ്ഞപ്പിത്തം ഗുരുതരമായതിനെ തുടര്‍ന്ന് ഡിവി ഭാസ്‌കര്‍നെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ സഹോദരനും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ ടൈം ഓഫ് ഇന്ത്യയോട് പറഞ്ഞു. പരേതരായ വെങ്കപ്പ ഗൗഡ-കമല ദമ്പതികളുടെ ആറുമക്കളില്‍ മൂന്നാമത്തെയാളാണ് ഡിവി ഭാസ്‌കര്‍.


അതേസമയം, ആശുപത്രി ബില്ലടക്കാന്‍ നിരോധിത നോട്ടുകളാണ് സദാനന്ദ ഗൗഡ നല്‍കിയത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ആശുപത്രികള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ടെന്ന് സദാനന്ദ ഗൗഡ പറഞ്ഞെങ്കിലും അത്തരമൊരു നിര്‍ദേശം സ്വകാര്യ ആശുപത്രിയായ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. എന്നാല്‍ പിന്നീട് ബില്ല് അടച്ചതിനെ തുടര്‍ന്ന് മൃതദേഹം വിട്ടുനല്‍കി.