പിണറായി വിജയനെ കണ്ടു പഠിക്കൂ; സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ സംസ്ഥാന മുഖ്യമന്ത്രിക്കു കേന്ദ്രമന്ത്രിമാരുടെ പ്രശംസ

പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന വിഷയമാണ് രാവിലത്തെ സെഷനില്‍ ചര്‍ച്ച ചെയ്തത്. കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്നമാണെന്ന് പറഞ്ഞ ഗഡ്കരി പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ഇക്കാര്യത്തില്‍ ധീരമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് വ്യക്തമാക്കി. അക്കാര്യത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കാനും ഗഡ്കരി മറന്നില്ല.

പിണറായി വിജയനെ കണ്ടു പഠിക്കൂ; സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ സംസ്ഥാന മുഖ്യമന്ത്രിക്കു കേന്ദ്രമന്ത്രിമാരുടെ പ്രശംസ

കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രിമാരുടെ പ്രശംസ. നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരാണ് മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. യോഗത്തില്‍ രാവിലെയും ഉച്ചയ്ക്കുമായി നടന്ന രണ്ടുസെഷനുകളിലും മുഖ്യമന്ത്രി പിണറായിയെ പേരെടുത്ത് പറഞ്ഞു കേന്ദ്രമന്ത്രിമാര്‍ പ്രശംസിക്കുകയായിരുന്നു.

പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്ന വിഷയമാണ് രാവിലത്തെ സെഷനില്‍ ചര്‍ച്ച ചെയ്തത്. കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്നമാണെന്ന് പറഞ്ഞ ഗഡ്കരി പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം ഇക്കാര്യത്തില്‍ ധീരമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് വ്യക്തമാക്കി. അക്കാര്യത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കാനും ഗഡ്കരി മറന്നില്ല.

പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഉച്ചയ്ക്കു ശേഷം നടന്ന സെഷനില്‍ പിണറായിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്. ദക്ഷിണേന്ത്യയില്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു ഇതു സംബന്ധിച്ച് പിണറായി വിജയന്റെ നിലപാട് മാതൃകയായി കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചത്. കേരള മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റശേഷം പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ എല്ലാ സഹായവും ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്രമരന്തി പറഞ്ഞു.

പൈപ്പ്‌ലൈന്‍ വിഷയത്തില്‍ കൂടുതല്‍ ചോദ്യം ഉന്നയിച്ച തമിഴ്നാട്ടില്‍നിന്നുള്ള പത്രപ്രവര്‍ത്തകനോട് പിണറായിയെ കണ്ട് നിങ്ങള്‍ പഠിക്കണമെന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. കേരളത്തില്‍ കെഎസ്ആര്‍ടിസി ബസ് എല്‍പിജി ഉപയോഗിച്ച് കഴിഞ്ഞ ദിവസം സര്‍വീസ് നടത്തിയതിനെ അഭിനന്ദിക്കാനും ധര്‍മ്മേരന്ദ പ്രധാന്‍ മറന്നില്ല.