ഭരണപരിഷ്കാര കമ്മീഷൻ ഓഫീസ് ഐഎംജിയിൽ തന്നെ മതിയെന്ന് മുഖ്യമന്ത്രി

വിഎസിന് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്ന കാര്യത്തിലും ഇതുവരെ ധാരണയായില്ല. മുൻ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശശിധരൻ നായരെ നിയമിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പാർട്ടി തള്ളി.

ഭരണപരിഷ്കാര കമ്മീഷൻ ഓഫീസ് ഐഎംജിയിൽ തന്നെ മതിയെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: ഭരണപരിഷ്കാര കമ്മീഷൻ ഓഫീസ് ഐഎംജിയിൽ തന്നെ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടറിയേറ്റിൽ ഓഫീസ് വേണമെന്നായിരുന്നു വിഎസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നത്. പുതിയ ഓഫീസിനായി 70 ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിൽ ഓഫീസ് വേണമെന്ന ആവശ്യം നേരത്തെ തന്നെ മന്ത്രിസഭ തള്ളിയിരുന്നു. തുടർന്ന് ഓഫീസ് അനുവദിക്കുന്ന കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വിഎസ് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായം ആരാഞ്ഞ് ചീഫ് സെക്രട്ടറി സർക്കാരിനെ സമീപിച്ചത്.


എംഎൽഎ ഹോസ്റ്റലിലെ മുറിയായിരുന്നു വിഎസ് ഭരണ പരിഷ്കാര കമ്മീഷൻ ഓഫീസായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇത് താമസത്തിനുള്ള മുറിയാണെന്നും ഇത് ഓഫീസായി ഉപയോഗിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കർ ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു.

വിഎസിന് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്ന കാര്യത്തിലും ഇതുവരെ ധാരണയായില്ല. നേരത്തെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശശിധരൻ നായരെ നിയമിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പാർട്ടി തള്ളി. തുടർന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിഎസ് കത്തയച്ചിരുന്നു.