നോട്ടുപിന്‍വലിക്കല്‍ മൂലം ഫീസടയ്ക്കാന്‍ കഴിഞ്ഞില്ല; ഉത്തര്‍പ്രദേശില്‍ കൗമാരക്കാരന്‍ തൂങ്ങിമരിച്ചു

ഉത്തര്‍പ്രദേശിലെ മാവായി ബുസുര്‍ഗ് ഗ്രാമത്തിലാണ് സംഭവം. പഞ്ച്നഹി കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയാണ് മരിച്ച സുരേഷ്. ഫീസടക്കാന്‍ പണം പിന്‍വലിക്കുന്നതിനായി സുരേഷ് കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കില്‍ ക്യൂ നിന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

നോട്ടുപിന്‍വലിക്കല്‍ മൂലം ഫീസടയ്ക്കാന്‍ കഴിഞ്ഞില്ല; ഉത്തര്‍പ്രദേശില്‍ കൗമാരക്കാരന്‍ തൂങ്ങിമരിച്ചു

ഉത്തര്‍പ്രദേശ് : ഫീസടക്കാന്‍ കാശില്ലാത്തതില്‍ മനംനൊന്ത് യുപി യില്‍ കൗമരക്കാരന്‍ തൂങ്ങി മരിച്ചു. പരീക്ഷാഫീസടക്കാന്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കാഞ്ഞതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണവിവരമറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം ബാങ്കിന് നേരെ കല്ലെറിഞ്ഞു.

ഉത്തര്‍പ്രദേശിലെ മാവായി ബുസുര്‍ഗ് ഗ്രാമത്തിലാണ് സംഭവം. പഞ്ച്നഹി കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയാണ് മരിച്ച സുരേഷ്. ഫീസടക്കാന്‍ പണം പിന്‍വലിക്കുന്നതിനായി സുരേഷ് കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കില്‍ ക്യൂ നിന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച്ച ബാങ്കില്‍ പോയെങ്കിലും പണം ലഭിച്ചില്ല. മടങ്ങി വന്നശേഷം അമ്മയുടെ സാരി ഉപയോഗിച്ച് വീടിന്റെ ഉത്തരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

കോളേജില്‍ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ബുധനാഴ്ച്ചയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നും ചികിത്സയ്ക്ക് വേണ്ടി പണം പിന്‍വലിക്കാന്‍ സാധിക്കാത്തതുമൂലം നാലുവയസ്സുകാരനും മരിച്ചിരുന്നു. ഇതോടെ രാജ്യത്ത് 56 പേരാണ് നോട്ടുപിന്‍വലിക്കല്‍ നടപടിയുടെ ഇരകളായി മാറിയത്.

Read More >>