കര്‍ണാടകയില്‍ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ രണ്ട് കന്നട സിനിമാ താരങ്ങള്‍ മരിച്ചു

ഹെലിക്കോപ്റ്ററില്‍ നിന്നും തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്ക് ചാടിയപ്പോള്‍ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു.

കര്‍ണാടകയില്‍  ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ രണ്ട് കന്നട സിനിമാ താരങ്ങള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ കന്നട ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍നിന്നും തടാകത്തിലേക്ക് ചാടിയ സിനിമാ താരങ്ങള്‍ മരിച്ചു. പ്രമുഖ നടന്‍മാരായ അനില്‍, ഉദയ് എന്നിവരാണ് മരിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് രംഗം തടാകത്തില്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ഇവരുടെ മരണം. ഹെലിക്കോപ്റ്ററില്‍ നിന്നും തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്ക് ചാടിയപ്പോള്‍ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു.

മസ്തിഗുഡി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം തടാകത്തില്‍ നടക്കുന്നതിനിടെയാണ് അപകടം. നായകനായ ദുനിയ വിജയോടൊപ്പം തടാകത്തിലേക്ക് ചാടിയ ഉദയെയും അനിലിനെയും കാണാതാവുകയായിരുന്നു. ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു. എന്നാല്‍ അനിലും ഉദയും നീന്തിയെത്തിയില്ല. ഇതേ തുടര്‍ന്നാണ് ഇവര്‍ മുങ്ങിയെന്ന നിഗമനത്തില്‍ എത്തിയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രാമനഗര ജില്ലയിലെ മാഗഡി താലൂക്കിലാണ് തപ്പനഗോണ്ട തടാകം.

വീഡിയോ കാണാം

https://www.youtube.com/watch?v=dEd6fMaZk70

Read More >>