ടിവി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു മാറ്റി

സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറായി വി രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി ബാലകിരണിനെയും നിയമിച്ചിട്ടുണ്ട്.

ടിവി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു മാറ്റി

ടിവി അനുപമയെ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു മാറ്റി. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍. അനുപമയെ സോഷ്യല്‍ ജസ്റ്റീസ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിമുക്തി പ്രോജക്ടിന്റെ അധികചുമതലയും അവര്‍ക്കുണ്ടാകും.

സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറായി വി രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി ബാലകിരണിനെയും നിയമിച്ചിട്ടുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനങ്ങള്‍.

Read More >>