നാടകീയമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ വേദിയില്‍നിന്നും മാറ്റി; പിന്നീട് വീണ്ടും വേദിയിലെത്തി പ്രസംഗം തുടര്‍ന്നു

റെനോയില്‍ പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടത്തിലേക്ക് അസാധാരണമായി നോക്കിയ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് വേദിയില്‍നിന്നും മാറ്റുകയായിരുന്നു.

നാടകീയമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ വേദിയില്‍നിന്നും മാറ്റി; പിന്നീട് വീണ്ടും വേദിയിലെത്തി പ്രസംഗം തുടര്‍ന്നു

വാഷിംഗ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ ട്രംപിനെ വേദിയില്‍നിന്നും മാറ്റി. ശനിയാഴ്ചയാണ് സംഭവം. റെനോയില്‍ പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടത്തിലേക്ക് അസാധാരണമായി നോക്കിയ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് വേദിയില്‍നിന്നും മാറ്റുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദി വളഞ്ഞതിന് ശേഷം ട്രംപ് വീണ്ടും വേദിയിലെത്തി. യുഎസില്‍ തെരഞ്ഞെടുപ്പിനിടെ അല്‍ഖ്വെയ്ദ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പുണ്ടായിരിക്കവെയാണ് സംഭവം.

അജ്ഞാതനായ ആളിനുവേണ്ടി സുരക്ഷാ സേന തെരച്ചിലാരംഭിച്ചതോടെ ആളുകള്‍ ചിതറിമാറി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ രംഗം പൂര്‍വ്വസ്ഥിതിയിലായി. തുടര്‍ന്ന് ട്രംപ് വീണ്ടും വേദിയിലെത്തി പ്രസംഗം പൂര്‍ത്തിയാക്കി. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ സുരക്ഷാ വിഭാഗം വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ 8നാണ് യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Story by
Read More >>