ട്രാന്‍സ്‌ജെന്‍ഡര്‍ പൊള്ളലേറ്റ് മരിച്ചു; പോലീസ് ചുട്ടു കൊന്നതെന്ന് കൂട്ടുകാര്‍: നടുക്കുന്ന സംഭവം ചെന്നൈയില്‍

ഇന്നലെ വെളുപ്പിനെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പുറത്തിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസിന്റെ സദാചാര ഗുണ്ടായിസത്തിന് ഇരയായി. കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ച ട്രാന്‍സ് ജെന്‍ഡറെ തിരക്കി സുഹൃത്തുക്കളെത്തിയപ്പോള്‍ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. 95 ശതമാനവും പൊള്ളലേറ്റിരുന്നു. ആശുപത്രിയലെത്തിച്ച് മരണം സ്ഥിരീകരിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ പൊള്ളലേറ്റ് മരിച്ചു; പോലീസ് ചുട്ടു കൊന്നതെന്ന് കൂട്ടുകാര്‍: നടുക്കുന്ന സംഭവം ചെന്നൈയില്‍

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പുറത്തിറങ്ങിയ  ട്രാന്‍സ്‌ജെന്‍ഡര്‍ പോലീസ് കസ്റ്റഡിയിൽ പൊള്ളലേറ്റു മരിച്ചു. പോലീസ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളാണ് കസ്റ്റഡിയിലായ താരയെ സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 95 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു താര. ആശുപത്രിയലെത്തിച്ച് മരണം സ്ഥിരീകരിച്ചു.

ചെന്നൈയിലാണ് സംഭവം. ലിംഗനീതിക്കായി പോരാടുന്ന സാമൂഹ്യപ്രവര്‍ത്തക താരയാണ് (28) കൊല്ലപ്പെട്ടത്. സഹോദരന്‍ ഉള്‍പ്പടെ നിരവധി സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു താര. പോണ്ടിബസാര്‍ പോലീസ് സ്‌റ്റേഷനു വെളിയിലാണ് താരയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

റിപ്പോര്‍ട്ടുകള്‍ പറയുന്നു:

ഇന്നലെ വെളുപ്പിനെ നാലിനാണ് താര പോലീസ് പോണ്ടി ബസാറില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയാക്കുന്നത്. ആ നേരത്ത് ലൈംഗിക തൊഴില്‍ ചെയ്യാന്‍ ഉപഭോക്താക്കളെ തിരക്കി ഇറങ്ങിയതാണെന്ന പേരിലാണ് പോലീസ് പീഡനം തുടങ്ങിയത്. ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ച താരയെ അവിടെ വച്ചും തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തിച്ചും അക്രമിച്ചു. മൊബൈല്‍ ഫോണും വാഹനത്തിന്റെ കീചെയ്‌നും പിടിച്ചെടുത്ത ശേഷമായിരുന്നു ബസാറില്‍ വച്ചുള്ള അക്രമണം. ചോദ്യം ചെയ്യാനെന്ന പേരില്‍ സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നു.

സുഹൃത്തുക്കളായ സനയേയും ആതിരയേയും പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഫോണില്‍ വിളിച്ച് താര വിവരം അറിയിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ വലിയ തര്‍ക്കം നടക്കുകയാണെന്നും ഉടനെത്തണമെന്നും താര അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ എത്തിയ ആതിരയും സനയുമാണ് 95 ശതമാനം കത്തിക്കരിഞ്ഞ നിലയില്‍ താരയെ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ എത്തി മരണം സ്ഥിരീകരിച്ചു.

താര സ്വയം തീ കൊളുത്തിയെന്നാണ് പോലീസ് പറയുന്നത്. താരയുടെ സുഹൃത്തും ആക്ടിവിസ്റ്റുമായ ഗ്ലാഡി മേരി പോലീസ് പറയുന്നത് വിശ്വസിക്കുന്നില്ലെന്ന് ആവര്‍ത്തിച്ചു. വാഹനത്തിന്റെ കീ പോലീസ് കസ്റ്റഡിയിലിരിക്കെ ജീവാഹൂതി ചെയ്യാനുള്ള പെട്രോള്‍ എവിടെ നിന്നു കിട്ടി എന്നതടക്കമുള്ള ചോദ്യങ്ങളും ഉയരുന്നു.

സമാനമായ നിലയില്‍ കൊച്ചിയിലും പോലീസ് സദാചാര ഗുണ്ടായിസം നടന്നിരുന്നു. ലിംഗമാറ്റ ശസസ്ത്രക്രിയയ്ക്ക് വിധായരായി വിശ്രമിക്കുന്ന പൂര്‍ണ്ണയും അയിഷയുമാണ് അക്രമിക്കപ്പെട്ടത്.

താരയുടെ മരണത്തില്‍ പ്രതിഷേധിച്ച് എല്‍ജിബിടിക്യു സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കും. വൈകിട്ട് മൂന്നിന് സ്റ്റാച്യു ജംങ്ഷനിലാണ് തിരുവനന്തപുരത്തെ പ്രതിഷേധം. എറണാകുളത്ത് മറൈന്‍ ഡ്രൈവിലെ റെയിന്‍ബോ ബ്രിഡ്ജില്‍ അഞ്ചുമണിക്കും പ്രതിഷേധം നടക്കും.

(ചിത്രത്തില്‍ ഇടത് നില്‍ക്കുന്നതാണ് കൊല്ലപ്പെട്ട താര)

കേരളത്തില്‍ ഇന്ന് നടക്കുന്ന പ്രതിഷേധത്തിന്‍റെ വിവരങ്ങള്‍ ചുവടെ:

@ Trivandrum; Secretariat Premises- Statue Jn.
Date & Time: Today (10/11/2016) @ 3PM
Organized by: OASIS Cultural Society & Allies

@ Ernakulam; Marine Drive- Rainbow Bridge
Date & Time: Today (10/11/2016) @ 5PM
Organized by: Marvel CBO & Allies

For More Details:
Sree (OASIS Cultural Society)
9645253634
Navas(Marvel CBO)
8089941325

Read More >>