അർണാബിന്റേത് രാജിയോ പുറത്താക്കലോ?

ജെഎന്‍യു പ്രശ്‌നത്തിനിടയില്‍ അര്‍ണബ് സ്വീകരിച്ച പാക്ക് വിരുദ്ധ നിലപാടും പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും അതിൻ്റെ ഭാഗമായി ബോളീവുഡ് സിനിമാ മേഖലയില്‍ ടൈംസ് നൗ വിരുദ്ധ വികാരം രൂപപ്പെട്ടതും ചാനലിന് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായായിരുന്നു വിനീതിന്റെ ട്വീറ്റ്

അർണാബിന്റേത് രാജിയോ പുറത്താക്കലോ?

അര്‍ണബ് ഗോസ്വാമിയുടെ പാക്കിസ്ഥാന്‍ കലാകാരൻമാർക്കെതിരെയുള്ള നിലപാടാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് വഴിതെളിച്ചതെന്ന് സ്ഥിരീകരിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിനീത് ജെയിന്റെ ട്വിറ്റര്‍ പോസ്റ്റ് ചര്‍ച്ചയാകുന്നു. അന്തി ചര്‍ച്ചകളില്‍ അര്‍ണബിന്റെ പാക്കിസ്ഥാന്‍ വിരുദ്ധ നിലപാട് ടൈംസ് നൗ ചാനലിന്റെ റേറ്റിങ്ങ് താഴേക്കാവുന്നതിന് കാരണമായിരുന്നു. ജെഎന്‍യു പ്രശ്‌നത്തിനിടയില്‍ അര്‍ണബ് സ്വീകരിച്ച പാക്ക് വിരുദ്ധ നിലപാടും പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും അതിൻ്റെ ഭാഗമായി ബോളീവുഡ് സിനിമാ മേഖലയില്‍ ടൈംസ് നൗ വിരുദ്ധ വികാരം രൂപപ്പെട്ടതും ചാനലിന് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായായിരുന്നു വിനീതിന്റെ ട്വീറ്റ്.


കഴിഞ്ഞ മാസം ഒക്ടോബർ അഞ്ചിനാണു വിനീതിൻ്റെ ട്വീറ്റ് എത്തിയത്. ``നമ്മുടേത് വിശാല മനസ്‌ക്കരുടെയും സമാധാനം ആഗ്രഹിക്കുന്നവരുടേയും രാജ്യമാണ്. പാക്ക് കലാകാരന്മാരെ പിന്തുണയ്ക്കുന്നതോടുകൂടി നമ്മളുടെ മാനസിക നിലവാരം ആഗോളതലത്തില്‍ ശക്തിപ്പെടുകയാണെന്നാണ് ചെയ്യുന്നത്´´- വിനീത് ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ സെപ്തംബര്‍ 18ന് ഉറി ആക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെ അര്‍ണബ് സ്വീകരിച്ച പാക്ക് വിരുദ്ധ നിലപാടും പാക്കിസ്ഥാന്‍ കലാകാരന്മാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും പ്രശ്‌നം കൂടുതല്‍ വഷളാക്കുകയായിരുന്നു. തുടര്‍ന്ന് ബോളിവുഡ് മേഖല ചാനലിനെ പൂര്‍ണ്ണമായും ബഹിഷ്‌ക്കരിച്ചു. ഹിന്ദുത്വവാദം മുൻനിർത്തി അർണബ് നടത്തിയ ചർച്ചകൾ ചാനലിനെ പ്രതിസന്ധിയിലേക്ക് തള്ളിയുടയും ചെയ്തു. തുടർന്ന് ചാനൽ മാനേജ്‌മെൻ്റിൻ്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങൾ അർണാബിൻ്റെ രാജിയിലേക്ക് വഴിതെളിച്ചുവെന്നാണ് സൂചനകൾ.

അര്‍ണബ് ഓംപുരിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തെ അവമാനിച്ചതും പാക്ക് കലാകാരന്മാര്‍ക്കെതിരെ പാരാമര്‍ശങ്ങളുന്നയിച്ചതും ബോളീവുഡ് സിനിമാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ഇത് ടൈംസ് ഓഫ് ഇന്ത്യയുടെ സിനിമാ മാഗസിനായ ഫിലിം ഫെയര്‍ ബഹിഷ്‌ക്കരിക്കുന്നതിലേക്കും ഇത് വഴിതെളിച്ചു.

ജെഎൻയു വിഷയത്തിലും കശ്മീർ വിഷയത്തിലും അര്‍ണ്ണബിന്റെ നിലപാടുകള്‍ ചാനലിനുണ്ടാക്കിയ കോട്ടം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിനീതിൻ്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണമെന്നാണ് റിപ്പോർട്ടുകൾ.അര്‍ണബിന്റെ ആക്രോശം ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഐഎമ്മും ചാനല്‍ ബഹിഷക്കരിക്കുന്നതിലേക്ക് വഴിതെളിച്ചു. ഇവരാരുംതന്നെ ടൈംസ് നൗവുമായി തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിരുന്നില്ല. എന്നാല്‍ അര്‍ണബ് ചാനലില്‍നിന്നും രാജി വെച്ചതോടെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ടൈംസ് നൗവുമായി സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്.

അര്‍ണബിന്റെ തീവ്ര ഹിന്ദുത്വ നിലപാടിനെ ന്യായീകരിക്കാനും മറച്ചുപിടിക്കാനും ടൈംസ് ഓഫ് ഇന്ത്യ പരമാവധി ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായായിരുന്നു വിനീത് ട്വിറ്ററില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ അതിന് ശേഷവും അര്‍ണബ് തന്റെ നിലപാട് തിരുത്താന്‍ തയ്യാറാകാതിരുന്നതോടെ അര്‍ണബിന്റെ രാജിയിലേക്ക് വഴിതെളിക്കുകയായിരുന്നു.

Read More >>