നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേനയെ ഉപയോഗിക്കും

നിലവില്‍ നോട്ടച്ചടി ശാലയില്‍നിന്നും പണം ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. എന്നാല്‍ വിമാനങ്ങളും ഹെലികേപ്റ്ററുകളും ഉപയോഗിക്കുന്നതുവഴി ഇത് ആറ് ദിവസമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേനയെ ഉപയോഗിക്കും

ന്യൂഡല്‍ഹി: പുതിയ 500,2000 നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ വ്യോമസേനയുടെ വിമാനങ്ങളും ഹെലിക്കോപ്പ്റ്ററുകളും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ നോട്ടച്ചടി ശാലയില്‍നിന്നും പണം ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. എന്നാല്‍ വിമാനങ്ങളും ഹെലികേപ്റ്ററുകളും ഉപയോഗിക്കുന്നതുവഴി ഇത് ആറ് ദിവസമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

നഗര പ്രദേശങ്ങള്‍ കൂടാതെ ഗ്രാമപ്രദേശങ്ങളിലേക്കും പുതിയ നോട്ടുകള്‍ എത്തിക്കാന്‍ ഇതുവഴി കഴിയും. വരുന്ന ആഴ്ചയോടെ നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ പഴയ നിലയിലേക്ക് സാമ്പത്തിക മേഖല തിരിച്ചെത്താന്‍ ജനുവരി 15 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് മുതിര്‍ന്ന കേന്ദ്ര നേതാക്കളില്‍നിന്നും ലഭിക്കുന്ന വിവരം.

Read More >>