നിയന്ത്രണരേഖയില്‍ വെടിവയ്പ്: മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു; ഒരു സൈനികന്റെ മൃതദേഹം തീവ്രവാദികള്‍ വികൃതമാക്കി

സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു.

നിയന്ത്രണരേഖയില്‍ വെടിവയ്പ്: മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു; ഒരു സൈനികന്റെ മൃതദേഹം തീവ്രവാദികള്‍ വികൃതമാക്കി

ശ്രീനഗര്‍ : കശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദികളുമായുള്ള വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്റെ മൃതദേഹം തീവ്രവാദികള്‍ വികൃതമാക്കി. ജമ്മു-കശ്മീരിലെ മച്ചല്‍ മേഖലയിലായിരുന്നു തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവെപ്പുണ്ടായത്.
സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം തീവ്രവാദി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സംഭവത്തോട് പ്രതികരിക്കവെ സൈന്യം പറഞ്ഞു. ഇതിനുളള തിരിച്ചടി കനത്തതായിരിക്കുമെന്നും ഇത് ഭീരുത്വമാണെന്നും സൈന്യം പ്രതികരിച്ചു.

Read More >>