ആയിരങ്ങള്‍ ഡല്‍ഹിയില്‍ ക്വീര്‍ പ്രൈഡ് പരേഡില്‍ അണിനിരന്നു; ചിത്രങ്ങളിലൂടെ...

സ്വവര്‍ഗരതി കുറ്റമായിക്കാണുന്ന നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടും എല്‍.ജി.ബി.ടിസമൂഹത്തോട് തുടരുന്ന അനീതിക്കുമെതിരെയാണ് പരേഡ് നടന്നത്

ആയിരങ്ങള്‍ ഡല്‍ഹിയില്‍ ക്വീര്‍ പ്രൈഡ് പരേഡില്‍ അണിനിരന്നു; ചിത്രങ്ങളിലൂടെ...

എല്‍.ജി.ബി.റ്റി സമൂഹത്തെ ഒറ്റപ്പെടുത്തുന്നതിനും വിവേചനം കാണിക്കുന്നതിനുമെതിരേയും സ്വവര്‍ഗരതി കുറ്റകരമായി കാണുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ആയിരക്കണക്കിന്
എല്‍.ജി.ബി.ടി റൈറ്റ്‌സ് ആക്റ്റിവിസ്റ്റുകള്‍ ഡല്‍ഹിയില്‍ ക്വീര്‍ പ്രൈഡ് പരേഡില്‍ പങ്കെടുത്തു.

Hundreds March In Delhi Queer Pride Parade2007 മുതല്‍ എല്ലാ നവംബര്‍ മാസത്തിലും ഡല്‍ഹിയിലെ എല്‍.ജി.ബി.ടി സമൂഹം നടത്തിവരുന്ന പരേഡിന്റെ ഭാഗമായാണ് നവംബര്‍ 27ന് പരേഡ് നടന്നത്. സ്വവര്‍ഗരതിക്കാര്‍, ഉഭയ ലൈംഗികത പുലര്‍ത്തുന്നവര്‍, ലിംഗഭേദം വരുത്തിയവര്‍ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിന് വേണ്ടിയാണ് പരേഡ് നടത്തിയത്. സ്വവര്‍ഗ ലൈംഗിക ബന്ധം കുറ്റകരമാണെന്ന് ഇന്ത്യന്‍ പീനല്‍ കോഡിലെ 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി നാല് വര്‍ഷത്തിന് ശേഷം 377ാം വകുപ്പ് റദ്ദാക്കുന്നത് പാര്‍ലിമെന്റിന്റെ അധികാരപരിധിയിലുള്ള കാര്യമാണെന്ന് പറഞ്ഞ് ഈ വിധി റദ്ദാക്കി.


Hundreds March In Delhi Queer Pride Parade

ബര്‍ക്കാമ്പ റോഡ്, ടോള്‍സ്‌റ്റോയ് മാര്‍ഗ് എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച പരേഡില്‍ ലൈംഗിക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നവരും അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. പ്ലക്കാര്‍ഡേന്തി മാസ്‌കുകള്‍ ധരിച്ച് ആയിരങ്ങളാണ് പരേഡിന്റെ ഭാഗമായത്. ജന്തര്‍ മന്ദിറിലാണ് പരേഡ് അവസാനിച്ചത്. ദളിതുകള്‍, മുസ്ലീങ്ങള്‍, സ്ത്രീകള്‍, അംഗവൈകല്യം സംഭവിച്ച കശ്മീര്‍ സ്വദേശികള്‍ തുടങ്ങിയവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചാണ് ഇത്തവണത്തെ ക്വീര്‍ പ്രൈഡ് പരേഡ് നടത്തിയത്.

Hundreds March In Delhi Queer Pride Parade

(Photo: Abhirup Dam/The Quint)

(Photo: Abhirup Dam/The Quint)

(Photo: Abhirup Dam/The Quint)

(Photo: Abhirup Dam/The Quint)

കടപ്പാട്: എന്‍.ഡി.ടി.വി

Read More >>