രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു തുല്ല്യം; പ്രധാനമന്ത്രി മോദിയുടെ തീരുമാനങ്ങള്‍ സഹിക്കുകയല്ലാതെ മറ്റു വഴികളില്ല: തോമസ് ഐസക്

മുന്‍പ് പല രാജ്യങ്ങളും ഇത്തരത്തിലുളള നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും നിമിഷങ്ങള്‍ക്കകം നോട്ടുകള്‍ അസാധുവാക്കുകയല്ല അവര്‍ ചെയ്തത്. ജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റാന്‍ ആവശ്യമായ നടപടി അതത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്

രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു തുല്ല്യം; പ്രധാനമന്ത്രി മോദിയുടെ തീരുമാനങ്ങള്‍ സഹിക്കുകയല്ലാതെ മറ്റു വഴികളില്ല: തോമസ് ഐസക്

രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യം സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായതാണെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക്. പ്രധാനമന്ത്രി മോദിയുടെ തീരുമാനങ്ങള്‍ സഹിക്കുകയല്ലാതെ ജനങ്ങളുടെ മുന്നില്‍ മറ്റുവഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിട്ട് നിര്‍ത്തിയ അവസ്ഥയിലാണ് സമ്പദ്ഘടനയെന്നും അത് എന്നു വീണ്ടും ചലിച്ച് തുടങ്ങുമെന്ന് അറിയില്ലയെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന മേഖലയില്‍ ഇതുമൂലം ഉണ്ടാകുന്ന നഷ്ടം എന്തുമാത്രമാണെന്ന് വ്യക്തമായിട്ടില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി.


ഈ നാടകം എന്തിനെന്നറിയില്ല. രാജ്യത്തെ ട്രഷറികള്‍ കാഴ്ചക്കാരായി ഇരിക്കേണ്ടി വരും. മുന്‍പ് പല രാജ്യങ്ങളും ഇത്തരത്തിലുളള നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും നിമിഷങ്ങള്‍ക്കകം നോട്ടുകള്‍ അസാധുവാക്കുകയല്ല അവര്‍ ചെയ്തത്. ജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റാന്‍ ആവശ്യമായ നടപടി അതത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്- തോമസ് ഐസക്ക് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റേത് ഭ്രാന്തമായ തീരുമാനമാണെന്നാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം വിശദമാക്കി. ഇത്തരം തീരുമാനത്തിലൂടെ കള്ളപ്പണം നിയന്ത്രിക്കാനാകില്ലെന്നും മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിനുളള ചെപ്പടിവിദ്യ മാത്രമാണ് ഇതെന്നും ഐസക് പറഞ്ഞു.

Read More >>