ഭോപ്പാൽ 'ഏറ്റുമുട്ടൽ' അന്താരാഷ്ട്ര മാധ്യമങ്ങൾ കൈകാര്യം ചെയ്തതിങ്ങനെ

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്തയിലൊരിടത്തും ഇവര്‍ തീവ്രവാദികളാണെന്ന് പരാമര്‍ശിക്കുന്നില്ല.

ഭോപ്പാൽ

ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ 'പോലീസ് ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതിങ്ങനെ. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്തയിലൊരിടത്തുംകൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്ന് പരാമര്‍ശിക്കുന്നില്ല. പ്ലെയിറ്റും സ്പൂണും ഉപയോഗിച്ച് സിമി പ്രവര്‍ത്തകര്‍ വാര്‍ഡനെ കൊലപ്പെടുത്തി ജയില്‍ ചാടുകയായിരുന്നെന്നാണ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. സിമി തീവ്രവാദികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന തീര്‍പ്പായിരുന്നു തലക്കെട്ടുകളില്‍.


അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് നിരായുധരായ സിമി പ്രവര്‍ത്തകരെ പോലീസ് വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങളെപ്പറ്റിയും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ തടവുകാരുടെ കൊലയില്‍ സംശയത്തോടുകൂടിയാണ് വാഷിങ്ടണ്‍ പോസ്റ്റ് സമീപിച്ചിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയുടെ വസ്തുതയെക്കുറിച്ച് ആകുലപ്പെടാതെ പോലീസ് ഭാഷ്യം മാത്രമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കിയത്. കൂടാതെ കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്ന പരാമര്‍ശവുമില്ല.

ജയില്‍ ചാടിയ നിരോധിത ഇസ്ലാമിക സംഘടനയുടെ പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചുകൊന്നതായാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ജയില്‍ ചാടിയ തടവുകാരെ വെടിവെച്ചുകൊന്നുവെന്നാണ് വാര്‍ത്തയുടെ തലക്കെട്ട്.

എന്നാല്‍, ഭോപ്പാലില്‍ ജയില്‍ ചാടിയ തടവുകാരെ പോലീസ് വെടിവെച്ചുകൊന്നെന്നാണ്
ദ ഗാര്‍ഡിയന്‍
റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്ന് വാര്‍ത്തയില്‍ പരാമര്‍ശമില്ല. തടവുചാടിയ തീവ്രവാദികളെന്ന് സംശയിക്കുന്ന എട്ടുപേരെ പോലീസ് വെടിവെച്ചുകൊന്നതായാണ് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഭോപ്പാലില്‍ സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കൊല്ലപ്പെട്ടവരെ വിചാരണത്തടവുകാര്‍ എന്നുമാത്രമേ വിശേഷിപ്പിക്കാവു എന്നു പറഞ്ഞിരുന്നു. എന്നാല്‍ സിപിഐഎം മുഖപത്രമായ ദേശാഭിമാനിയടക്കം സിമി തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍നിന്നും വ്യത്യസ്തമായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ സമീപനം.

Read More >>